ഹേമ കമ്മിറ്റിക്ക് ഒരു കോടി ചെലവഴിച്ചു, ഇനി കോണ്‍ക്ലേവ് നടത്തിയിട്ട് എന്ത് ചുക്കാണ് ഉരുത്തിരിഞ്ഞുവരിക – ടി പത്മനാഭന്‍
കണ്ണൂര്‍: ഹേമ കമ്മിറ്റിയിലെ ഉള്ളടക്കം മുഴുവന്‍ പുറത്തുവരുന്നതിനെ ഏറ്റവും ഭയപ്പെടുന്നത് മലയാള സിനിമയിലെ മുടുചൂടാ മന്നന്‍മാരാണെന്ന് കഥാകൃത്ത് ടി പത്മനാഭന്‍. മുഴുവന്‍ വിവരങ്ങളും പുറത്തുവന്നാല്‍ ജനങ്ങള്‍ തന്നെ അവരെ പിച്ചിച്ചീന്തും. അത് പുറത്തുവന്നാല്‍ ഊഹാപോഹത്തിന്റെ ആവശ്യമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പരസ്യമായി ആവശ്യപ്പെട്ട സാഹചര്യം ടി പത്മനാഭന്‍ ഓര്‍മിപ്പിച്ചു.
Also Read; പിവി അന്‍വര്‍ പൊതുമധ്യത്തില്‍ മാപ്പ് പറയണം: ഐപിഎസ് അസോസിയേഷന്‍
തിരുവനന്തപുരത്ത് 2022 ല്‍ നടന്ന ഐ എഫ് എഫ് കെയുടെ സമാപന വേദിയിലാണ് റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടത്. സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ഉള്‍പ്പടെ മൂന്ന് മന്ത്രിമാര്‍ വേദിയിലുണ്ടായിരുന്നു. റിപ്പോര്‍ട്ട് പുറത്തുവിടുന്നില്ലെങ്കില്‍ കൊടുംപാതകമാണ് ചെയ്യുന്നത്. പരിഹാരം ചെയ്യുന്നില്ലെങ്കില്‍ കാലം നിങ്ങള്‍ക്ക് മാപ്പുതരില്ലെന്ന് അല്‍പം വികാരാധീനനായി ഞാന്‍ പ്രസംഗിച്ചപ്പോള്‍ സദസ് ഏറെ നേരെ നിര്‍ത്താതെ കൈയ്യടിച്ചു. എന്റെ പ്രസംഗശേഷം മന്ത്രി സജി ചെറിയാന്‍ പ്രസംഗിച്ചപ്പോള്‍ മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് പുറത്തുവിടുമെന്ന് ഉറപ്പുതരുന്നുവെന്ന് പറഞ്ഞു. ഒരു ചുക്കും നടന്നില്ല – പദ്മനാഭന്‍ പറഞ്ഞു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
കാതലായ അറുപത് പേജ് ഇനിയും പുറത്തുവിട്ടില്ല. സിനിമാരംഗത്തെ സ്ത്രീകളുടെ സുരക്ഷയ്ക്ക് അതും പുറത്തുവിടണം. ഹേമാ കമ്മിറ്റി ഒരു കോടിയിലധികം ചെലവഴിച്ചു. ഇനി കോണ്‍ക്ലേവ് നടത്തിയിട്ട് എന്ത് ചുക്കാണ് ഉരുത്തിരിഞ്ഞുവരിക? കോണ്‍ക്ലേവെന്നാല്‍ സെമിനാര്‍ പോലെയല്ലാതെ മറ്റെന്താണ്?- ടി പത്മനാഭന്‍ പറഞ്ഞു.