നഴ്‌സറി കുട്ടികള്‍ക്കുനേരെ ലൈംഗികാതിക്രമം; കരാര്‍ ജീവനക്കാരനെ റിമാന്‍ഡ് ചെയ്തു
മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയിലുള്ള ബദലാപുരില്‍ കിന്റര്‍ഗാര്‍ഡന്‍ കുട്ടികള്‍ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ അറസ്റ്റിലായ സ്‌കൂളിലെ കരാര്‍ ജീവനക്കാരനെ മൂന്ന് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കുറ്റകൃത്യം മറച്ചുവെക്കാനായി സ്‌കൂള്‍ അധികൃതര്‍ ശ്രമം നടത്തിയെന്നും അതിനാല്‍ അന്വേഷണം നടത്താനായി പ്രത്യേക സംഘത്തെ അയക്കുമെന്നും ദേശീയ ബാലാവകാശ കമ്മീഷന്‍ അറിയിച്ചു
Also Read; കഴക്കൂട്ടത്ത് നിന്നും 13 കാരിയെ കാണാതായിട്ട് 24 മണിക്കൂര്‍ പിന്നിട്ടു; തിരച്ചില്‍ ഊര്‍ജിതം
നഴ്‌സറി കുട്ടികള്‍ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം പുറത്ത് വന്നതിന് പിന്നാലെയുണ്ടായ വ്യാപക അക്രമ സംഭവങ്ങളെ തുടര്‍ന്ന് ചൊവ്വാഴ്ച മേഖലയില്‍ റദ്ദാക്കിയ ഇന്റര്‍നെറ്റ് സംവിധാനം ഇന്ന് പുനഃസ്ഥാപിച്ചിട്ടുണ്ട്. മൂന്നും നാലും വയസ്സുള്ള പെണ്‍കുട്ടികളെ സ്‌കൂളിലെ തൂപ്പുകാരന്‍ പീഡിപ്പിച്ചെന്നാണ് കേസ്. സ്‌കൂളിലെ ശുചിമുറിയില്‍ വെച്ച് ആഗസ്റ്റ് 13നാണ് രണ്ട് പെണ്‍കുട്ടികള്‍ അതിക്രമത്തിന് ഇരയായത്. ഇതില്‍ ഒരു പെണ്‍കുട്ടി 16ന് മാതാപിതാക്കളോട് ഇക്കാര്യം പറഞ്ഞതോടെയാണ് സംഭവം പുറത്തുവന്നത്. ഇതിന് പിന്നാലെ ഇവര്‍ നല്‍കിയ കേസില്‍ 17ന് പ്രതി അക്ഷയ് ഷിന്‍ഡെ അറസ്റ്റിലായി. സംഭവത്തില്‍ വ്യാപക പ്രതിഷേധമുയരുകയും ആളുകള്‍ സംഘടിച്ചെത്തി സ്‌കൂള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
പരാതി നല്‍കി 12 മണിക്കൂറിനു ശേഷമാണ് പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് കൂട്ടിയുടെ മാതാപിതാക്കള്‍ പറയുന്നു. കുട്ടിയുടെ സ്വകാര്യഭാഗത്ത് മുറിവുണ്ടെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നു. സംഭവത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റ് പ്രിന്‍സിപ്പലിനെയും ക്ലാസ് ടീച്ചറെയും ഫീമെയില്‍ അറ്റന്‍ഡന്റിനെയും സസ്‌പെന്‍ഡ് ചെയ്തു. കേസെടുക്കാന്‍ വൈകിയെന്ന ആരോപണത്തിനു പിന്നാലെ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ മഹാരാഷ്ട്ര സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
കേസന്വേഷിക്കാനായി പ്രത്യേക സംഘത്തെ രൂപവത്കരിച്ചിട്ടുണ്ട്. അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കി അതിവേഗ കോടതിയില്‍ വിചാരണ നടത്തുമെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു.