ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി മന്ത്രി കെ.എന്‍ ബാലഗോപാല്‍

ന്യൂഡല്‍ഹി: നിലവിലെ ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിച്ച് പരാതി ഉണ്ടെങ്കിലും അല്ലാതെയും സ്വമേധയായോ കേസെടുക്കാമെന്ന് മന്ത്രി കെ.എന്‍.ബാലഗോപാല്‍. ഹേമകമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പരാതി ലഭിക്കാതെ കേസെടുക്കാന്‍ പറ്റുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തെറ്റായ കാര്യം സിനിമാ രംഗത്തെന്നല്ല, വേറെ ആര് കാണിച്ചാലും നിയമം ഒരുപോലെയാണെന്നും ആര്‍ക്കും പ്രത്യേക പരിഗണന ഇല്ലെന്നും മന്ത്രി പറഞ്ഞു.
Also Read; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം സമര്‍പ്പിക്കാന്‍ തയ്യാറെന്ന് മന്ത്രി സജി ചെറിയാന്‍
‘പരാതി ലഭിക്കാതെ കേസെടുക്കാമോ എന്നതില്‍ സാങ്കേതിക വശം പറയാന്‍ ഞാന്‍ ഇപ്പോള്‍ ആളല്ല. എന്നാല്‍, ഒരു കാര്യം വ്യക്തമായി പറയാം, നേരിട്ട് പരാതി ഉണ്ടങ്കിലോ ഇല്ലെങ്കിലോ സ്വമേധയോ കേസെടുക്കാന്‍ ഇന്ത്യയില്‍ നിയമസംവിധാനമുണ്ട്. ഈ നിയമങ്ങള്‍ അനുസരിച്ച് കാര്യങ്ങള്‍ ചെയ്യുന്നതില്‍ തടസ്സമില്ല. പരിഷ്‌ക്കരിച്ച നിയമങ്ങള്‍ നിലവിലുണ്ട്. നിയമത്തിന്റെ മുന്നില്‍നിന്ന് ഏത് രംഗത്ത് ഉള്ളവരായാലും ഒഴിഞ്ഞുനില്‍ക്കാന്‍ പറ്റില്ല’, അദ്ദേഹം വ്യക്തമാക്കി.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..