ഇരകളെ രക്ഷിക്കാന്‍ എന്ന പേരില്‍ വേട്ടക്കാരെ രക്ഷിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേത് – വി മുരളീധരന്‍

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതിരപക്ഷമപള്‍പ്പെടെ നിരവധിപേരാണ് വിഷയത്തില്‍ സര്‍ക്കാരിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ ബിജെപിയുടെ മുതിര്‍ന്ന നേതാവ് വി മുരളീധരനും പ്രതികരണവുമായി എത്തിയിരിക്കുകയാണ്. ഇരകളെ രക്ഷിക്കാന്‍ എന്ന പേരില്‍ വേട്ടക്കാരെ രക്ഷിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് വി മുരളീധരന്‍ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പല ഭാഗങ്ങളും മറച്ചുവച്ചു. സര്‍ക്കാര്‍ ആരെയാണ് സംരക്ഷിക്കുന്നതെന്നും മുരളീധരന്‍ ചോദിച്ചു.
Also Read ; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതില്‍ സര്‍ക്കാരിന് ഒന്നും ഒളിച്ചുവയ്ക്കാനില്ല -എം വി ഗോവിന്ദന്‍
സര്‍ക്കാരിന്‍മേലുള്ള വിശ്വാസ്യത നഷ്ടപ്പെട്ടെന്നും സര്‍ക്കാര്‍ നടത്തിയത് സത്യപ്രതിജ്ഞാലംഘനമാണെന്നും മുരളീധരന്‍ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന്റെ ഒളിച്ചുകളി വ്യക്തമാണ്. സര്‍ക്കാരിന് ഭരണത്തില്‍ തുടരാനുള്ള ധാര്‍മിക അവകാശം നഷ്ടപ്പെട്ടു. ഇപ്പോള്‍ നടത്തുന്നത് മണ്ടന്‍ പ്രസ്താവനകളാണെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു. അമ്മ അംഗങ്ങള്‍ ഇത്ര നിഷ്‌കളങ്കര്‍ ആണോ. അഭിനയതൊഴിലാളികള്‍ എന്ന് സ്വയം വിളിക്കുന്നവര്‍ക്ക് അവരുടെ തൊഴിലിടത്തിലെ കാര്യങ്ങള്‍ അറിയില്ലെന്ന് പറയുന്നു. അത് മുഖവിലയ്ക്ക് എടുക്കാന്‍ എങ്ങനെ കഴിയും. സര്‍ക്കാരിന്റെ ഭാഗമായ ചിലരുണ്ട്. അങ്ങനെ ഉള്ളവരെ കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ടാകാം. അത് പുറത്ത് വരുമോ എന്ന ഭയം സര്‍ക്കാരിന് ഉണ്ടാകുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..