വയനാട്ടിലെ ദുരന്ത ബാധിത മേഖലയിലെ സ്‌കൂളുകള്‍ ചൊവ്വാഴ്ച തുറക്കുമെന്ന് മന്ത്രി കെ രാജന്‍
കല്‍പ്പറ്റ: വലിയൊരു ഇടവേളയ്ക്ക് ശേഷം വയനാട്ടിലെ ദുരന്ത ബാധിത പ്രദേശത്തെ സ്‌കൂളുകള്‍ ചൊവ്വാഴ്ച തുറക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു. സെപ്തംബര്‍ 2ന് പ്രത്യേകം പ്രവേശനോത്സവം നടത്തുമെന്നും മന്ത്രി പറഞ്ഞു. മേഖലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി 3 കെഎസ്ആര്‍ടിസികള്‍ സര്‍വീസ് നടത്തും.ദുരിതാശ്വാസ ക്യാമ്പുകള്‍ ഇന്നത്തോടെ ഏതാണ്ട് അവസാനിക്കും. ഇനി 3 കുടുംബങ്ങള്‍ മാത്രമാണ് ക്യാമ്പില്‍ ശേഷിക്കുന്നത്. കേന്ദ്രത്തിന് മുന്നില്‍ ദുരന്തത്തിലെ നാശനഷ്ടങ്ങളെ കുറിച്ചടക്കം 18 ന് വിശദമായ മെമ്മോറാണ്ടം സമര്‍പ്പിച്ചിട്ടുണ്ട്. പണം നല്‍കാനുള്ള പ്രയാസം ഇനി കേന്ദ്രത്തിന് ഇല്ല. 1800 233 0221എന്ന നമ്പറില്‍ ദുരിത ബാധിതര്‍ക്ക് എത് സമയത്തും ബന്ധപ്പെടാമെന്നും മന്ത്രി അറിയിച്ചു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 


































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































