മലേഷ്യയില്‍ റോഡരികിലെ കുഴിയില്‍ വീണു ; 48കാരിയായ ഇന്ത്യക്കാരിയെ കാണാനില്ല

ക്വാലാലംപൂര്‍: മലേഷ്യയില്‍ തിരക്കേറിയ റോഡില്‍ അപ്രതീക്ഷിതമായി ഉണ്ടായ കുഴിയില്‍ വീണ് ഇന്ത്യക്കാരിയായ 48കാരിയെ കാണാതായി. വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. കുടുംബാംഗങ്ങള്‍ക്കൊപ്പം മലേഷ്യയിലെ ക്വാലാലംപൂര്‍ സന്ദര്‍ശിക്കാനെത്തിയ സ്ത്രീയാണ് 26 അടിയിലധികം ആഴമുള്ള കുഴിയിലേക്ക് വീണത്.മലേഷ്യയുടെ തലസ്ഥാന നഗരത്തിലെ ഡാംഗ് വാംഗിയിലെ ജലാന്‍ ഇന്ത്യ മസ്ജിദിന് സമീപത്തെ റോഡരികിലാണ് അപകടമുണ്ടായത്.
Also Read ; കാര്‍ട്ടൂണ്‍ കാണാന്‍ ടിവി റീചാര്‍ജ് ചെയ്തില്ല ; നാലാം ക്ലാസുകാരന്‍ ആത്മഹത്യ ചെയ്തു
നടപ്പാതയിലൂടെ നടന്നുവരികയായിരുന്ന സ്ത്രീ ഭൂമി കുഴിഞ്ഞ് പോയതില്‍ അകപ്പെടുകയായിരുന്നുവെന്നാണ് സംഭവത്തിന്റെ ദൃക്‌സാക്ഷികള്‍ പ്രതികരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയും രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ വിശദമാക്കുന്നത്. അഗ്‌നിരക്ഷാ സേനയും സ്‌കൂബാ യൂണിറ്റും അടക്കം ചേര്‍ന്ന് സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. വിജയ ലക്ഷ്മി എന്നാണ് കാണാതായ ആളുടെ പേരെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവര്‍ക്കായുള്ള തിരച്ചില്‍ പരിസര പ്രദേശത്തെ മാന്‍ഹോളുകളിലേക്കും നീട്ടിയതായാണ് അഗ്‌നി രക്ഷാസേന വിശദമാക്കുന്നത്.
ഭൂഗര്‍ഭജലം ഉപരിതലത്തിലെ പാറകളെ തള്ളിമാറ്റുന്നതിന് പിന്നാലെയാണ് ഭൂമിയുടെ ഉപരിതലത്തില്‍ ഇത്തരം വലിയ കുഴികള്‍ ഉണ്ടാവുന്നതെന്നാണ് വിദഗ്ധര്‍ വിശദമാക്കുന്നത്. ഈ പ്രതിഭാസം സാധാരണമാണെങ്കിലും അപകടത്തില്‍ ആളുകള്‍ക്ക് പരിക്കുകള്‍ സംഭവിക്കുന്നത് വിരളമാണെന്നും വിദഗ്ധര്‍ വിശദമാക്കുന്നുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..