സിദ്ദിഖിനെതിരെ പോക്‌സോ കേസെടുക്കണം; കൊച്ചി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി

കൊച്ചി: സിദ്ദിഖിനെതിരെയുള്ള യുവനടിയുടെ ലൈംഗികാരോപണത്തിന്റെ അടിസ്ഥാനത്തില്‍ നടനെതിരെ പരാതി. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് വൈറ്റില സ്വദേശി പരാതി നല്‍കിയത്.സിദ്ധിഖിനെതിരെ പോക്‌സോ ചുമത്തണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, സംവിധായകന്‍ രഞ്ജിത്തിനെതിരെയും കേസെടുക്കണമെന്ന് പരാതിയിലുണ്ട്.
Also Read ; വേട്ടക്കാരെ സംരക്ഷിക്കാന്‍ ഇറങ്ങിയ സജി ചെറിയാന്‍ രാജിവെക്കണമെന്ന് വി ഡി സതീശന്‍
പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടപടിയെടുക്കാനുള്ള ഒരുക്കത്തിലാണ്. ആരോപണം ഉയര്‍ന്നതോടെ താര സംഘടനയായ ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടന്‍ സിദ്ദിഖ് രാജിവെച്ചിരുന്നു.
യുവ നടി രേവതി സമ്പത്ത് ശനിയാഴ്ചയാണ് സിദ്ദിഖിനെതിരെ ഗുരുതര ലൈംഗിക ആരോപണം ഉന്നയിച്ചത്. രേവതി സമ്പത്തിന്റെ ആരോപണങ്ങളില്‍ പോലീസ് കേസെടുത്തേക്കുമെന്നാണ് സൂചന. സിനിമ മോഹിച്ചെത്തിയ യുവനടിയെ ചെറുപ്രായത്തില്‍ പീഡിപ്പിച്ചെന്ന ആരോപണം അതീവ ഗുരുതരമാണെന്ന വിലയിരുത്തലിലാണ് കേസെടുക്കുമെന്ന സൂചനകള്‍ പുറത്തുവന്നത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..