സിദ്ദിഖിന്റെ രാജി മാത്രം പോര, ഫിലിം ഇന്‍ഡസ്ട്രിയില്‍ നിന്ന് മാറ്റി നിര്‍ത്തണം – രേവതി സമ്പത്ത്

തിരുവനന്തപുരം: അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള സിദ്ദിഖിന്റെ രാജിക്ക് പിന്നാലെ പ്രതികരണവുമായി ആരോപണം ഉന്നയിച്ച യുവനടി. സെക്രട്ടറി സ്ഥാനം രാജിവെച്ചാല്‍ മാത്രം പോര, മലയാളം ഫിലിം ഇന്‍ഡസ്ട്രിയില്‍ നിന്ന് തന്നെ സിദ്ദിഖിനെ മാറ്റണമെന്നാണ് നടി പറഞ്ഞത്.
Also Read ; സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കും, വലുപ്പച്ചെറുപ്പമില്ലാതെ എല്ലാ കേസുകളിലും നീതി നടപ്പിലാക്കും – എം ബി രാജേഷ്
നിരവധി പേരുടെ സ്വപ്നങ്ങള്‍ ചവിട്ടി തകര്‍ത്ത് ഉണ്ടാക്കിയ പദവിയാണ് സിദ്ദിഖിന്റെതെന്നും സിദ്ദിഖിന്റെ രാജി അത്ര നിഷ്‌കളങ്കമായി തോന്നുന്നില്ലെന്നും രേവതി പറഞ്ഞു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നീതി ലഭിക്കുമെന്ന ഉറപ്പ് ലഭിച്ചാല്‍ പോലീസില്‍ പരാതി നല്‍കി നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും രേവതി പറഞ്ഞു.
കൂടാതെ നടന്‍ റിയാസ്ഖാന്റെ അടുത്ത് നിന്നുമുണ്ടായ മോശം അനുഭവവും രേവതി വിശിദീകരിച്ചു. സെറ്റില്‍ നിന്നും നമ്പര്‍ സംഘടിപ്പിച്ച് ഫോണിലേക്ക് വിളിച്ച താരം തന്നോട് വളരെ മോശമായി സംസാരിച്ചു.സുഹൃത്തുക്കളാരെങ്കിലും ഉണ്ടെങ്കില്‍ ഒപ്പിച്ചു തരാന്‍ പറഞ്ഞുവെന്നും രേവതി ആരോപിച്ചു. സംവിധായകന്‍ രാജേഷ് ടച്ച്‌റിവറിന് എതിരായ ആരോപണത്തിലും രേവതി ഉറച്ചു നിന്നു. ചവിട്ടി പുറത്താക്കേണ്ട ആളാണ് രാജേഷെന്നും സെറ്റിലുടനീളം സ്ത്രീ വിരുദ്ധ സമീപനമാണ് അദ്ദേഹത്തിന്റേതെന്നും രേവതി പറഞ്ഞു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ഓഡീഷന്‍ എടുത്ത് ടാലന്റ് കണ്ട് ക്യാരക്ടറുമായി മാച്ച് ചെയ്താലും അടുത്ത സ്റ്റെപ്പായി പറയുന്നത് അഡ്ജസ്‌റ്‌മെന്റാണെന്നും ആ രീതിയില്‍ തന്റെ മനസ്സ് മടുത്തതാണെന്നും രേവതി കൂട്ടിചേര്‍ത്തു. കഴിഞ്ഞ ദിവസം രേവതി സിദ്ദിഖിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിദ്ദിഖ് രാജിവെച്ചത്.