‘അമ്മ’ എന്ന് വിളിക്കില്ല പകരം എ.എം.എം.എ എന്നേ വിളിക്കുള്ളൂ – പി കെ ശ്രീമതി
തിരുവനന്തപുരം: സിനിമ സംഘടനയെ ഇനി ‘ അമ്മ’ എന്ന് വിളിക്കില്ലെന്നും എ.എം.എം.എ എന്നേ പറയൂ എന്നും പി കെ ശ്രീമതി പറഞ്ഞു.എം.എം.എയുടെ പത്രസമ്മേളനം എന്ത് കൊണ്ട് വൈകിയെന്നും സിനിമയില്‍ എന്ത് കൊണ്ട് സ്ത്രീകള്‍ ഇത്ര മോശം അനുഭവങ്ങള്‍ നേരിടുന്നുവെന്നും പി കെ ശ്രീമതി ചോദിച്ചു. പെണ്‍കുട്ടിയുടെ തുറന്നു പറച്ചില്‍ ഞെട്ടലുണ്ടാക്കുന്നതാണെന്ന് ശ്രീമതി പറഞ്ഞു. സിനിമയില്‍ സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്ന സാഹചര്യമുണ്ടാകണം. ഇതു പോലുള്ള സംഭവങ്ങളില്‍ സര്‍ക്കാര്‍ നിയമപരമായി പോയിട്ടുണ്ടെന്നും കേസ് ഹൈക്കോടതിയുടെ മുന്നിലാണെന്നും അനുകൂല നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പികെ ശ്രീമതി പ്രതികരിച്ചു.
Also Read ; സിദ്ദിഖിനെതിരെ പോക്‌സോ കേസെടുക്കണം; കൊച്ചി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മാഗ്‌നകാര്‍ട്ട ആയി മാറുമെന്നും അതിക്രമം നേരിട്ടവര്‍ പരാതി നല്‍കിയാല്‍ നിയമത്തിന് മുന്നില്‍ ബലമുണ്ടാകുമെന്നും പികെ ശ്രീമതി പറഞ്ഞു. ആരോപണം ഉന്നയിച്ചിട്ട് പിന്നെ മൊഴി മാറ്റിയാല്‍ സര്‍ക്കാര്‍ എന്തു ചെയ്യും, എത്ര ഉന്നതനായാലും അവര്‍ക്കെതിരെയുള്ള പരാതി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു, സര്‍ക്കാര്‍ ഇരകള്‍ക്കൊപ്പം നില്‍ക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും പി കെ ശ്രീമതി പറഞ്ഞു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന്റേയും എ.എം.എം.എ ജനറല്‍ സെക്രട്ടറി സിദ്ദിഖിന്റെയും രാജികള്‍ സ്വാഗതം ചെയ്യുന്നു. മീഡിയയുടെ ഭാഗത്തു നിന്നും ഒരുപാട് കാര്യങ്ങള്‍ ജനങ്ങള്‍ അറിഞ്ഞു. എന്നാല്‍ മീഡിയ തുല്യമായ നിലപാട് സ്വീകരിച്ചില്ല. ഇന്നലെയും ഇന്ന് രാവിലെയും അക്കാദമി ചെയര്‍മാന്റെ വാര്‍ത്തകളാണ് മീഡിയയില്‍ മുന്നിലുള്ളതെന്ന് പി കെ ശ്രീമതി വിമര്‍ശിച്ചു.