ലൈംഗികാരോപണം ഉന്നയിച്ച നടിക്കെതിരെ പരാതി നല്‍കി സിദ്ദിഖ്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ലൈംഗികാരോപണം ഉന്നയിച്ച നടിക്കെതിരെ പരാതി നല്‍കി നടന്‍ സിദ്ദിഖ്. നടി രേവതി സമ്പത്തിന്റെ ആരോപണത്തിന് പിന്നാല്‍ പ്രത്യേക അജണ്ടയുണ്ടെന്നും ഇത് അന്വേഷിക്കണമെന്നുമാണ് സിദ്ദിഖ് പരാതിയില്‍ ആവശ്യപ്പെടുന്നത്. ഇതു സംബന്ധിച്ച് ഡിജിപിക്കാണ് നടന്‍ പരാതി നല്‍കിയിരിക്കുന്നത്.
Also Read ; മുതിര്‍ന്ന സംഗീത സംവിധായകനെതിരെയുള്ള ഗൗരി ലക്ഷ്മിയുടെ ആരോപണം ഗൗരവത്തിലെടുക്കണം – ഷഹബാസ് അമന്‍
നടനെതിരെ യുവതി ഉന്നയിച്ച ആരോപണങ്ങള്‍ പലതും വ്യത്യസ്ത സമയങ്ങളിലാണെന്നും ബലാത്സംഗ ആരോപണം ഉന്നയിച്ചത് ഇപ്പോള്‍ മാത്രമാണെന്നും അതുകൊണ്ട് തന്നെ ആരോപണങ്ങള്‍ക്ക് പിന്നില്‍ നിക്ഷിപ്ത താല്‍പര്യമാണെന്നും സിദ്ദിഖ് പരാതിയില്‍ ആരോപിക്കുന്നുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..