#kerala #Top Four

പരാതിക്കാരി ഭീഷണിപ്പെടുത്തി, ഉയരുന്നത് തെറ്റായ ആരോപണങ്ങള്‍ ; മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ച് മുകേഷ്

തിരുവനന്തപുരം: മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ച് നടനും എംഎല്‍എയുമായ എം.മുകേഷ്. പരാതിക്കാരിയായ നടി തന്നെ ഭീഷണിപ്പെടുത്തിയെന്നും തെറ്റായ ആരോപണങ്ങളാണ് ഉയരുന്നതെന്നും മുകേഷ് മുഖ്യമന്ത്രിയോട് പറഞ്ഞു.മുന്നണിക്കുള്ളില്‍ നിന്നു തന്നെ രാജി ആവശ്യം ഉയര്‍ന്ന സാഹചര്യത്തിലാണ് തിരക്കിട്ട് മുകേഷ് മുഖ്യമന്ത്രിയെ കണ്ടത്.

Also Read; ഭാര്യയുമായി രഹസ്യബന്ധം, വിമാനത്താവളത്തില്‍ കത്തിയുമായെത്തി യുവാവിന്റെ കഴുത്തറത്തു

പരാതിക്കാരി പണം തട്ടാന്‍ ശ്രമിച്ചതിനുള്ള തെളിവുകളും മുഖ്യമന്ത്രിക്ക് കൈമാറി. ബലാത്സംഗ കേസില്‍ മുകേഷ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചേക്കില്ലെന്നാണ് സൂചന. തന്റെ പക്കല്‍ ഉണ്ടെന്ന് അവകാശപ്പെടുന്ന തെളിവുകള്‍ നിരത്തി നിയമപരമായി നേരിടാനാണ് മുകേഷിന് നിയമോപദേശം ലഭിച്ചത്. അതിനാല്‍ തല്‍ക്കാലം ഹൈക്കോടതിയെ സമീപിക്കില്ല.

കൊച്ചി സ്വദേശിയായ നടിയുടെ പരാതിയില്‍ മരട് പോലീസാണ് മുകേഷിനെതിരെ കേസെടുത്തിരിക്കുന്നത്. ആരോപണത്തില്‍ കേസെടുത്തതോടെ മുകേഷ് എംഎല്‍എ സ്ഥാനത്ത് നിന്നും രാജിവെക്കണമെന്ന ആവശ്യം ശക്തമായി. മുകേഷ് രാജിവെച്ച് അന്വേഷണത്തെ നേരിടുന്നതാണ് ധാര്‍മ്മികതയെന്ന് സിപിഐ അഭിപ്രായപ്പെട്ടു. രാജി ആവശ്യവും പ്രതിപക്ഷ പ്രതിഷേധവും ശക്തമായതോടെ മുകേഷിന്റെ വീടിന് മുന്നില്‍ സുരക്ഷ ശക്തമാക്കി. കുമാരപുരത്തെ വീട് ശക്തമായ പോലീസ് സംരക്ഷണത്തിലാണ്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

മുന്നണിക്കുള്ളില്‍ നിന്ന് പോലും രാജി സമ്മര്‍ദ്ദം ഉണ്ടായിട്ടും താരത്തെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഐഎം സ്വീകരിച്ചത്. കോണ്‍ഗ്രസില്‍ ലൈംഗികാതിക്രമ ആരോപണം നേരിട്ട കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചില്ലല്ലോയെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പ്രതികരിച്ചത്.

 

Leave a comment

Your email address will not be published. Required fields are marked *