ടെലഗ്രാമിന് പൂട്ട് വീഴുമോ? അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
ഡല്‍ഹി: ടെലഗ്രാം മെസഞ്ചര്‍ ആപ്പ് നിരോധിക്കാന്‍ നീക്കം തുടങ്ങി കേന്ദ്ര സര്‍ക്കാര്‍. ചൂതാട്ടവും പണം തട്ടിപ്പുമടക്കമുള്ള കേസുകള്‍ ടെലഗ്രാമില്‍ കൂടിവരുന്നതിന്റെ പശ്ചാത്തലത്തില്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററും ഐടി മന്ത്രാലയവും ആപ്പിനെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതിന് പിന്നാലെ അന്താരാഷ്ട്രതലത്തില്‍ ടെലഗ്രാമിന്റെ സൈബര്‍ സുരക്ഷയെ കുറിച്ച് സംശയങ്ങള്‍ ഉയരുന്നതിനിടെ കേന്ദ്ര സര്‍ക്കാരും ആപ്പിനെതിരെ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.
ലൈംഗികചൂഷണം, ലഹരിമരുന്നുകടത്ത് തുടങ്ങിയ ആരോപണങ്ങളുടെ പേരില്‍ ടെലഗ്രാം സഹസ്ഥാപകനും സിഇഒയുമായ പാവെല്‍ ദുരോവ് കഴിഞ്ഞ ദിവസം പാരിസില്‍ വെച്ച് അറസ്റ്റിലായിരുന്നു. പ്ലാറ്റ്ഫോമിലെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ടതിനാലാണ് ഫ്രഞ്ച് അധികൃതര്‍ ദുരോവിനെ അറസ്റ്റ് ചെയ്തത്.
Also Read; ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ ലക്ഷങ്ങളുടെ ലാഭവാഗ്ദാനം ; വീട്ടമ്മയില്‍ നിന്ന് തട്ടിയത് 1.25 കോടി
അതേസമയം പാവെല്‍ ദുരോവിന്റെ അറസ്റ്റില്‍ ഫ്രാന്‍സിനെതിരെ ശക്തമായി പ്രതികരിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ടെലഗ്രാം രംഗത്ത് വന്നു. പ്ലാറ്റ്‌ഫോം ആരെങ്കിലും ദുരുപയോഗം ചെയ്തതിന് ഉടമയ്ക്കെതിരെ കേസ് എടുക്കുന്നത് അസംബന്ധമാണെന്നാണ് ടെലഗ്രാമിന്റെ വാദം. യൂറോപ്പിലെ എല്ലാ നിയമങ്ങളും അനുസരിക്കുന്ന ആപ്പ് ആണ് ടെലഗ്രാം എന്നും പ്രശ്‌നം അതിവേഗം പരിഹരിക്കും എന്നാണ് പ്രതീക്ഷയെന്നും ടെലഗ്രാം അധികൃതര്‍ വ്യക്തമാക്കി.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..