എഡിജിപി എംആര്‍ അജിത് കുമാര്‍ നൊട്ടോറിയസ് ക്രിമിനലാണ്,ആളുകളെ കൊല്ലിച്ചിട്ടുണ്ട് – പി വി അന്‍വര്‍

മലപ്പുറം: ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ ഗുരുതര ആരോപണവുമായി പി വി അന്‍വര്‍ എംഎല്‍എ. എംആര്‍ അജിത് കുമാര്‍ നൊട്ടോറിയസ് ക്രിമിനലാണെന്നും ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും അന്‍വര്‍ പറഞ്ഞു. അധോലോക ഭീകരന്‍ ദാവൂദ് ഇബ്രാഹിമിനെ മാതൃകയാക്കുന്നയാളാണ് അജിത് കുമാറെന്നും അന്‍വര്‍ ആരോപിക്കുന്നുണ്ട്.അജിത്ത് കുമാറിന്റെ ഭാര്യക്ക് സ്ത്രീയെന്ന പരിഗണന നല്‍കി ഇപ്പോള്‍ വിടുന്നു.ആവശ്യം വരികയാണെങ്കില്‍ ചില കാര്യങ്ങള്‍ പറയാമെന്നും പിവി അന്‍വര്‍ പറഞ്ഞു.
Also Read ; ഹേമകമ്മിറ്റി റിപ്പോര്‍ട്ട്; ഒടുവില്‍ മൗനം വെടിഞ്ഞ് മമ്മൂട്ടി
സുജിത്ത് ദാസ് ഐ പി എസ് നേരത്തെ കസ്റ്റംസില്‍ ആയിരുന്നു.കസ്റ്റംസിനെ വെട്ടിച്ചു നിരവധി കേസുകളില്‍ ആണു പോലീസ് റോഡില്‍ പിടിക്കുന്നത്.ഇത് സ്വര്‍ണ്ണ കടത്തുമായി ബന്ധം ഉണ്ടാക്കിയെന്നും അദ്ദേഹം ആരോപിച്ചു.കസ്റ്റംസില്‍ ഉള്ള ഉദ്യോഗസ്ഥര്‍ കടത്തുകാരെ കടത്തി വിടും. എന്നിട്ട് പോലീസിന് വിവരം നല്‍കും.പിടിക്കുന്നതില്‍ നിന്ന് സ്വര്‍ണം കവരും.ഇതാണ് രീതിയെന്നും അദ്ദേഹം ആരോപിച്ചു.മുഖ്യമന്ത്രിക്ക് 29 വകുപ്പുകളുണ്ട്.
മുഖ്യമന്ത്രിയെ വിശ്വസ്തര്‍ കുഴിയില്‍ ചാടിക്കുന്നു.പൊളിറ്റക്കല്‍ സെക്രട്ടറി പി.ശശി പരാജയമാണ്.പൊളിറ്റിക്കല്‍ സെക്രട്ടറിയെയും,എഡിജിപിയെയും മുഖ്യമന്ത്രി വിശ്വസിച്ചാണ് ചുമതലകള്‍ ഏല്‍പ്പിച്ചത്.അവര്‍ അത് കൃത്യമായി ചെയ്തില്ലെന്നും പിവി അന്‍വര്‍ കുറ്റപ്പെടുത്തി.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..