ഗൂഗിള്‍ മാപ്പ് പണി തന്നു…..കൊച്ചിയില്‍ നിന്നും ഗോവയിലേക്ക് പുറപ്പെട്ട ലോറി റോഡില്‍ കുടുങ്ങിയത് 12 മണിക്കൂര്‍
കണ്ണൂര്‍ : നമ്മള്‍ പലപ്പോഴും യാത്രകള്‍ക്ക് ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ഗൂഗിള്‍ മാപ്പാണ്. എന്നാല്‍ ഗൂഗിള്‍ മാപ്പില്‍ കാണിക്കുന്ന വഴിയിലൂടെ പോയാല്‍ പണികിട്ടുമെന്ന കാര്യം വീണ്ടും വീണ്ടും ഓര്‍മിപ്പിക്കുന്നതാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. അത്തരത്തില്‍ ഗൂഗിള്‍ മാപ്പ് നോക്കി പോയ ലോറി വഴി തെറ്റി റോഡില്‍ കുടുങ്ങിയത് 12 മണിക്കൂര്‍.
കൊച്ചിയില്‍ നിന്ന് ഗോവയിലേക്ക് പോകേണ്ട ലോറിയാണ് വഴി തെറ്റി 12 മണിക്കൂര്‍ റോഡില്‍ കുടുങ്ങിയത്. ഗൂഗിള്‍ മാപ്പ് നോക്കിയാണ് ഇവര്‍ വരുന്നതെങ്കിലും പഴയങ്ങാടി എരിപുരം കവലയില്‍ വച്ച് പിലാത്തറ ഭാഗത്തേക്ക് പോകേണ്ട ലോറി മാടായിപ്പാറ വഴി കയറി വെങ്ങര ചെമ്പല്ലിക്കുണ്ട് കൊവ്വപ്പുറം റോഡില്‍ എത്തുകയായിരുന്നു.പുലര്‍ച്ചെ 5 ഓടെയാണ് അതി സാഹസികമായി ഇവര്‍ ഗ്രാമീണ റോഡില്‍ കൂടി ഈ കൂറ്റന്‍ ചരക്ക് ലോറി ഓടിച്ച് വന്നത്.
വൈദ്യുത ലൈനുകള്‍ ലോറിയില്‍ തട്ടി വലിഞ്ഞ് വെങ്ങരയില്‍ വൈദ്യുതത്തൂണ്‍ തകര്‍ന്നിരുന്നു ഒടുവില്‍ ലോറി ചെമ്പല്ലിക്കുണ്ട് കൊവ്വപ്പുറം റോഡില്‍ നിര്‍ത്തിയിട്ടു.വൈകിട്ട് 5 ഓടെയാണ് ഇവിടെ നിന്ന് പുറപ്പെട്ടത്.ലോറി ഉടമസ്ഥരില്‍ നിന്ന് വൈദ്യുതത്തൂണ്‍ പൊട്ടിയതിന് കെഎസ്ഇബി 13,848 രൂ പിഴയും ഈടാക്കി. തുടര്‍ന്ന് ഗോവയിലേക്ക് യാത്ര പുറപ്പെട്ടു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































