January 23, 2026
#Top Four

‘എന്റെ സിനിമാ സെറ്റിലാണോ ഇത്തരമൊരു സംഭവമുണ്ടായതെന്ന് മോഹന്‍ലാല്‍ വിളിച്ചു ചോദിച്ചു : നടി രാധിക ശരത്കുമാര്‍’

ചെന്നൈ: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മലയാള സിനിമാ സെറ്റില്‍ കാരവാനില്‍ നടിമാര്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ ഒളിക്യാമറ ഉപയോഗിച്ചു പകര്‍ത്തിയെന്ന വെളിപ്പെടുത്തലിന് പിന്നാലെ നടന്‍ മോഹന്‍ലാല്‍ തന്നെ ഫോണില്‍ വിളിച്ചുവെന്ന് നടി രാധിക ശരത്കുമാര്‍. തന്റെ സിനിമ സെറ്റിലായിരുന്നോ സംഭവമെന്ന് മോഹന്‍ലാല്‍ ചോദിച്ചുവെന്നും നടി പറഞ്ഞു. ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാധിക.

Also Read ; കുന്നംകുളം പുതിയ ബസ്റ്റാന്റില്‍ നിന്നും മോഷണം പോയ ബസ് കണ്ടെത്തി ; മോഷ്ടിച്ചത് പഴയ ഡ്രൈവര്‍

‘എന്റെ സിനിമയുടെ സെറ്റിലാണോ ഇത്തരത്തിലൊരു സംഭവമുണ്ടായതെന്ന് ചോദിച്ച് മോഹന്‍ലാലും വിളിച്ചിരുന്നു. ആ സംഭവം നടക്കുമ്പോള്‍ പ്രധാന താരങ്ങളാരും ലൊക്കേഷനില്‍ ഉണ്ടായിരുന്നില്ല. ഒളിക്യാമറ ദൃശ്യങ്ങളാണ് സെറ്റിലുണ്ടായിരുന്നവര്‍ കണ്ടതെന്ന് ബോധ്യപ്പെത്തോടെ ഞാന്‍ ബഹളം വെച്ചു. നിര്‍മാണക്കമ്പനിയുടെ അധികൃതരെ വിളിച്ച് നടപടിയെടുക്കാനും ഞാന്‍ ആവശ്യപ്പെട്ടു’, രാധിക പറഞ്ഞു. അതേസമയം തമിഴ് സിനിമാ മേഖലയിലെ ചൂഷണങ്ങള്‍ സംബന്ധിച്ച പരാതികള്‍ അന്വേഷിക്കാന്‍ സമിതി രൂപീകരിക്കണമെന്നും രാധിക വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

വിവാദമായ വെളിപ്പെടുത്തല്‍ സംബന്ധിച്ച് നടി രാധിക ശരത്കുമാറില്‍നിന്ന് കേരള പോലീസ് മൊഴിയെടുത്തിട്ടുണ്ട്. നടിമാര്‍ക്കെതിരേയുള്ള അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേകസംഘമാണ് ഫോണിലൂടെ മൊഴിയെടുത്തത്.വളരെനാളുകള്‍ക്ക് മുന്‍പ് നടന്ന സംഭവമായിരുന്നു ഇതെന്നാണ് രാധികയുടെ വിശദീകരണം. എന്നാല്‍, ചിത്രം ഏതാണെന്ന് വ്യക്തമാക്കിയിരുന്നില്ല. പോലീസിന് നല്‍കിയ മൊഴിസംബന്ധിച്ച് വിശദീകരിക്കാനും തയ്യാറായിട്ടില്ല.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *