ആലപ്പുഴയിലെ നവജാത ശിശുവിന്റെ കൊലപാതകം ; കുഞ്ഞിനെ കൊലപ്പെടുത്തിയത് രതീഷ് ഒറ്റയ്‌ക്കെന്ന് പോലീസ്

ആലപ്പുഴ: ചേര്‍ത്തലയിലെ നവജാത ശിശുവിന്റെ കൊലപാതകത്തില്‍ നിര്‍ണായക വഴിത്തിരിവ്. കുഞ്ഞിന്റെ അമ്മയായ ആശ മനോജിന്റെ ആണ്‍ സുഹൃത്തായ രതീഷ് ഒറ്റയാക്കാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറഞ്ഞത്. വീട്ടില്‍ എത്തിച്ച ശേഷം രതീഷ് കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ആശയുടെ പ്രസവ സമയത്ത് രതീഷായിരുന്നു ആശക്കൊപ്പം ആശുപത്രിയില്‍ ഉണ്ടായിരുന്നത്. ഭര്‍ത്താവ് എന്ന പേരിലാണ് ഇയാള്‍ ആശക്കൊപ്പം നിന്നത്.
ഓഗസ്റ്റ് 31 നാണ് ഇരുവരും ആശുപത്രി വിടുന്നത്. ആശയാണ് കുഞ്ഞിനെ ബിഗ്‌ഷോപ്പറിലാക്കി രതീഷിന് കൈമാറിയത്. ആശുപത്രിയില്‍ നിന്നെത്തിയ ദിവസം തന്നെയാണ് കൊലപാതകം നടത്തിയത്. എന്നാല്‍ കുഞ്ഞിനെ അനാഥാലയത്തില്‍ നല്‍കുമെന്ന് രതീഷ് പറഞ്ഞതായാണ് ആശയുടെ മൊഴി. അതേ സമയം കുഞ്ഞിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലാണ് പോസ്റ്റുമോര്‍ട്ടം. കുട്ടിയുടെ ഡിഎന്‍എ പരിശോധിക്കാനും പോലിസ് തീരുമാനിച്ചു.
തിങ്കളാഴ്ച ഉച്ചയോടെയാണ് ആലപ്പുഴ പള്ളിപ്പുറം സ്വദേശി ആശയുടെ കുഞ്ഞിനെ കാണാതായ വിവരം വാര്‍ഡ് മെമ്പര്‍ പോലീസിനെ അറിയിക്കുന്നത്. തുടര്‍ന്ന് പോലീസെത്തി ചോദ്യം ചെയ്തതില്‍ കുട്ടിയെ വളര്‍ത്താന്‍ മറ്റൊരാള്‍ക്ക് നല്‍കി എന്നാണ് യുവതി പറഞ്ഞത്. പിന്നീട് യുവതിയേയും ആണ്‍ സുഹൃത്തായ രതീഷിനേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിലാണ് കുട്ടിയെ കൊന്ന് രതീഷിന്റെ വീട്ട് വളപ്പില്‍ കുഴിച്ച് മൂടിയെന്ന വിവരം ലഭിച്ചത്.എന്നാല്‍ കുഞ്ഞിന്റെ മൃതദേഹം രതീഷിന്റെ വീട്ടിലെ ശുചിമുറിയില്‍ നിന്നാണ് പോലീസ് കണ്ടെത്തിയത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ആദ്യം ഇയാള്‍ കുഴിച്ചിടുകയായിരുന്നു തുടര്‍ന്ന് പിടിക്കപ്പെടുമെന്ന് മനസിലായതോടെ കുഞ്ഞിനെ പുറത്തെടുത്ത് ഒളിപ്പിക്കുകയായിരുന്നു. മറ്റൊരിടത്തേക്ക് മാറ്റാനോ കത്തിച്ച് കളയാനോ ആയിരുന്നു രതീഷിന്റെ നീക്കമെന്നാണ് പോലീസ് വ്യക്തമാക്കിയത്. തിങ്കളാഴ്ച രാത്രിയോടെയാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്.