മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് ആര്‍വൈജെഡി
മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന ആവശ്യവുമായി എല്‍ഡിഎഫ് ഘടക കക്ഷിയായ ആര്‍ജെഡിയുടെ യുവജന വിഭാഗം ആര്‍വൈജെഡി. പോലീസ് സേനയ്ക്ക് നേരെ നിരന്തരം ഉണ്ടാകുന്ന ആക്ഷേപങ്ങള്‍ പൊതുസമൂഹത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ അപഹാസ്യരാക്കുന്നുവെന്നും അതിനാല്‍ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും ആര്‍വൈജെഡി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
പുറത്തുവന്ന വാര്‍ത്തകള്‍ സുജിത്ത് ദാസ് ഐപിഎസില്‍ ഒതുങ്ങുന്നില്ല. ജനങ്ങള്‍ക്ക് സുരക്ഷിതത്വം നല്‍കേണ്ട പോലീസ് ഉദ്യോഗസ്ഥര്‍ ആവശ്യം ഉന്നയിച്ചു വരുന്നവരെ ചൂഷണം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യുന്നുവെന്നത് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. ഒരു കാലഘട്ടത്തിലും കാണാന്‍ കഴിയാത്ത നിലയിലേക്കുള്ള ക്രിമിനല്‍ പശ്ചാത്തലമുള്ള പോലീസുകാര്‍ വ്യാപകമായി സേനയിലേക്ക് എത്തിയിരിക്കുന്നു. ജനങ്ങളുടെ സുരക്ഷിതത്വം ഇടതുപക്ഷ ജനാധിപത്യമുന്നണി എല്ലാ കാലഘട്ടത്തിലും ഉറപ്പു നല്‍കിയിട്ടുള്ളതാണ്. ആഭ്യന്തരവകുപ്പ് ഇത്തരം ചുമതലകള്‍ കൃത്യമായി നിര്‍വഹിക്കുന്നില്ലെങ്കില്‍ ജനങ്ങള്‍ക്ക് കൊടുത്ത ഉറപ്പിന്റെ ലംഘനം ആയിരിക്കുമിതെന്നും രാഷ്ട്രീയ യുവ ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് സിബിന്‍ തേവലക്കര വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..