September 19, 2024
#kerala #Top Four

ജീവനക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു ; തിരുവനന്തപുരം വിമാനത്താവളത്തിലെ തൊഴിലാളി സമരം അവസാനിച്ചു

തിരുവനന്തപുരം: ജീവനക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു, തിരുവനന്തപുരം വിമാനത്താവളത്തില്‍ ജീവനക്കാര്‍ നടത്തിയ പണിമുടക്ക് അവസാനിപ്പിച്ചു. ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ജീവനക്കാരാണ് പണിമുടക്കിയത്. ശമ്പള വര്‍ധനവും ബോണസും ആവശ്യപ്പെട്ട് നടത്തിയ സമരം റീജിയണല്‍ ലേബര്‍ കമ്മീഷണറുമായി നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പായത്. ഇന്നലെ രാത്രി മുതലാണ് 450 ഓളം എയര്‍ ഇന്ത്യ സാറ്റ്‌സ് ജീവനക്കാര്‍ പണിമുടക്കിയത്.

Also Read ; ‘നടിക്ക് പണം നല്‍കി സെക്‌സ് ആവശ്യപ്പെട്ടത് എതിര്‍ത്തതിന് സിനിമയില്‍ നിന്നും വിലക്കി’ : സൗമ്യ സദാനന്ദന്‍

ജീവനക്കാര്‍ നടത്തിയ സമരം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരുന്നു. വിദേശ സര്‍വീസുകളെ സമരം കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചിരുന്നു. ഒരു മണിക്കൂര്‍ വരെ ലഗേജ് ക്ലിയറന്‍സ് വൈകി. സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലാണ് വിമാനത്താവളത്തില്‍ പണിമുടക്ക് നടന്നത്. വിമാനത്താവളത്തിലെ പണിമുടക്ക് യാത്രക്കാരെയും ബാധിച്ചു. ബെംഗളൂരു തിരുവനന്തപുരം വിമാനത്തിലെ യാത്രക്കാര്‍ക്ക് 40 മിനുറ്റിന് ശേഷമാണ് പുറത്തിറങ്ങാനായത്. എന്നാല്‍ വിമാനങ്ങളൊന്നും റദ്ദാക്കിയില്ല.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

 

Leave a comment

Your email address will not be published. Required fields are marked *