#india #Top Four

ഹരിയാനയില്‍ ‘ഇന്‍ഡ്യ’ സഖ്യത്തിന് ആശ്വാസം; കോണ്‍ഗ്രസ് ആം ആദ്മി സഖ്യ ചര്‍ച്ചയില്‍ പുരോഗതി

ഡല്‍ഹി: ഹരിയാനയില്‍ ആം ആദ്മി കോണ്‍ഗ്രസ് സഖ്യ ചര്‍ച്ചയില്‍ പുരോഗതി. സഖ്യചര്‍ച്ചകളിലെ പുരോഗതിയുടെ അടിസ്ഥാനത്തില്‍, നിലവില്‍ അഞ്ചു സീറ്റുകളില്‍ ഒരുമിച്ച് മത്സരിക്കാന്‍ ആംആദ്മി പാര്‍ട്ടി തയ്യാറായേക്കുമെന്നാണ് സൂചന. സഖ്യം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നാളെ ഉണ്ടാകുമെന്നും സൂചനയുണ്ട്.

Also Read ; ഗുരുവായൂരില്‍ ഇന്ന് 354 വിവാഹങ്ങള്‍ ; 2007 ലെ റെക്കോര്‍ഡ് തകര്‍ന്നു

നേരത്തെ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നായിരുന്നു ഇരുപാര്‍ട്ടികളുടെയും നിലപാട്. എന്നാല്‍ കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സുമായി സഖ്യം പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസ് ഹരിയാനയിലും സഖ്യചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരുന്നു. പിന്നീട് ചര്‍ച്ചകള്‍ ആരംഭിച്ചപ്പോഴും പല കാരണങ്ങളാല്‍ സമവായത്തിനെത്താനായിരുന്നില്ല. ഈ പ്രതിസന്ധിക്കാണ് ഒടുവില്‍ ഒരു പരിഹാരമാകുന്നത്.

അതേസമയം, തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയെ പ്രതിസന്ധിയിലാക്കി, പ്രധാനപ്പെട്ട നേതാവും ഹരിയാന മുന്‍ മന്ത്രിയുമായ ബച്ചന്‍ സിങ് ആര്യ പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചു. ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക ബിജെപി പുറത്തുവിട്ടതിന് പിന്നാലെയായിരുന്നു രാജി. സ്ഥാനാര്‍ത്ഥി പട്ടികയില്‍ ബച്ചന്‍ സിങിന്റെ പേര് ഉള്‍പ്പെട്ടിരുന്നില്ല എന്നതാണ് രാജിവെക്കാനുള്ള കാരണം.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *