September 19, 2024
#kerala #Top Four

വിവാഹത്തിനുള്ള സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് നാടുവിട്ടത് : വിഷ്ണുജിത്ത്

മലപ്പുറം: വിവാഹത്തിന് നാല് ദിവസം മുന്‍പ് കാണാതായ മങ്കട പള്ളിപ്പുറം സ്വദേശി വിഷ്ണുജിത്തിനെ കഴിഞ്ഞ ദിവസം ഊട്ടിയില്‍ നിന്ന് കണ്ടെത്തിയിരുന്നു. കല്യാണത്തിനുള്ള സാമ്പത്തിക പ്രയാസം കാരണം നാടുവിടുകയായിരുന്നുവെന്ന് വിഷ്ണു പോലീസിനോട് പറഞ്ഞു.ഈമാസം നാലിന് കാണാതായ വിഷ്ണുജിത്തിനെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്.മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരനാണ് വിഷ്ണുവിനെ കണ്ടെത്തിയ വിവരമറിയിച്ചത്.

Also Read ; എല്‍ഡിഎഫ് നിര്‍ണായക യോഗം ഇന്ന് ; എഡിജിപി വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വിശദീകരിച്ചേക്കും

പാലക്കാട്ടുള്ള സ്വകാര്യ ഐസ് കമ്പനിയിലാണ് യുവാവിന് ജോലി.
പാലക്കാട്ടുള്ള കൂട്ടുകാരനില്‍നിന്ന് പണം വാങ്ങാനാണ് ഇയാള്‍ വീട്ടില്‍ നിന്നും പുറപ്പെട്ടത്. പാലക്കാട്ടെത്തിയ വിഷ്ണുജിത്തിന് സുഹൃത്തിന്റെ സഹോദരി ഒരുലക്ഷം രൂപ കൈമാറി. പണം കിട്ടിയെന്നും ബന്ധുവിന്റെ വീട്ടില്‍ താമസിച്ചശേഷം അടുത്ത ദിവസം വരാമെന്നും രാത്രി വീട്ടില്‍ വിളിച്ച് അറിയിച്ചു. പിന്നീട് വീട്ടിലേക്ക് ഫോണ്‍ ചെയ്തിട്ടില്ല. കുടുംബം വിളിച്ചപ്പോഴെല്ലാം പരിധിക്കു പുറത്താണെന്നാണ് ലഭിച്ച വിവരം. ഇതോടെ ഈ മാസം അഞ്ചിനു രാവിലെ അച്ഛന്‍ ശശീന്ദ്രന്‍ മലപ്പുറം പോലീസില്‍ പരാതി നല്‍കി.

വിഷ്ണുജിത്ത് പാലക്കാട് കഞ്ചിക്കോടെത്തി തന്റെ സഹോദരിയില്‍നിന്ന് പണം വാങ്ങിയിരുന്നതായി സുഹൃത്ത് പോലീസിനു മൊഴിനല്‍കി. സെപ്റ്റംബര്‍ നാലിനു രാത്രി 7.45-ന് പാലക്കാട് കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡില്‍നിന്ന് കോയമ്പത്തൂരിലേക്കുള്ള ബസ്സില്‍ വിഷ്ണുജിത്ത് കയറുന്നതിന്റെ സി.സി.ടി.വി. ദൃശ്യം ലഭിച്ചിരുന്നു. കോയമ്പത്തൂരില്‍ പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയില്ല. തുടര്‍ന്ന് ഡാന്‍സാഫ്, സ്പെഷ്യല്‍ ബ്രാഞ്ച്, മലപ്പുറം പോലീസ് എന്നിവര്‍ ചേര്‍ന്നുള്ള ടീമിനെ എസ്.പി. അന്വേഷണച്ചുമതല ഏല്പിച്ചിരുന്നു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *