വിവാദങ്ങള്‍ക്കിടെ അവധി വേണ്ട ; അപേക്ഷ പിന്‍വലിച്ച് എഡിജിപി എംആര്‍ അജിത് കുമാര്‍
തിരുവനന്തപുരം : പിവി അന്‍നവര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളും ആര്‍എസ്എസ് നേതാവുമായി നടത്തിയ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കുമിടയില്‍ നല്‍കിയ അവധി അപേക്ഷ പിന്‍വലിച്ച് എഡിജിപി എം ആര്‍ അജിത് കുമാര്‍. വരുന്ന ശനിയാഴ്ച മുതല്‍ നാല് ദിവസത്തേക്കായിരുന്നു അവധി അപേക്ഷ നല്‍കിയിരുന്നത്. ഇതാണിപ്പോള്‍ വേണ്ടെന്ന് അറിയിച്ച് കത്ത് നല്‍കിയിരിക്കുന്നത്. അജിത് കുമാറിനെ അവധി കഴിഞ്ഞ് വരുമ്പോള്‍ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.
അതേസമയം വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായിരുന്നു മുന്‍കൂര്‍ അവധി അപേക്ഷ നല്‍കിയിരുന്നത്. വിവാദങ്ങള്‍ ഉണ്ടാകുന്നതിന് മുന്‍പ് നല്‍കിയ അപേക്ഷയയിരുന്നു.എന്നാല്‍ ആര്‍എസ്എസ് നേതാക്കളുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയതടക്കമുള്ള കാര്യങ്ങള്‍ വലിയ വിവാദത്തിനാണ് വഴി വെച്ചിരുന്നത്. ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് എഡിജിപി എം ആര്‍ അജിത് കുമാറിന്റെ കുറ്റസമ്മതം നടത്തിയിരുന്നു. പോലീസ് തലപ്പത്തെ രണ്ടാമന്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയത് പ്രതിപക്ഷം ശക്തമായ ആയുധമായി ഉപയോഗിക്കുന്നുണ്ട്.
വിവാദം തുടരുന്നതിനിടെ നിര്‍ണായക എല്‍.ഡി.എഫ് യോഗം ഇന്ന് ചേരും. എം.ആര്‍.അജിത്കുമാറിനെതിരെ നടപടിയെടുക്കാത്തതില്‍ സിപിഐക്ക് കടുത്ത അതൃപ്തിയുണ്ട്. മുഖ്യമന്ത്രി മുന്നണി യോഗത്തില്‍ നിലപാട് വിശദീകരിച്ചേക്കും. എം.ആര്‍ അജിത്കുമാറിനെ സര്‍ക്കാര്‍ സംരക്ഷിക്കുന്നതില്‍ സി.പി.ഐ അടക്കമുള്ള ഘടകകക്ഷികള്‍ക്ക് കടുത്ത അതൃപ്തിയുമുണ്ട്. സിപിഐ സംസ്ഥാന സെക്രട്ടറി കഴിഞ്ഞദിവസം അത് പരസ്യമാക്കുകയും ചെയ്തിരുന്നു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..