September 19, 2024
#Crime #Top Four

ട്രംപിന് നേരെ വീണ്ടും ആക്രമണത്തിന് ശ്രമം

വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപിന് നേരെ വീണ്ടും ആക്രമണത്തിന് ശ്രമം. ഫ്‌ലോറിഡയില്‍ ഗോള്‍ഫ് കളിക്കുന്നതിനിടെയാണ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ട്രംപിന് നേരെ ആക്രമണ ശ്രമമുണ്ടായത്. മറഞ്ഞിരുന്ന അക്രമിയെ വെടിവെയ്ക്കുന്നതിന് മുമ്പ് തന്നെ സീക്രറ്റ് സര്‍വീസ് കീഴ്‌പ്പെടുത്തുകയായിരുന്നു. അതേസമയം, താന്‍ സുരക്ഷിതനാണെന്നും ആര്‍ക്കും അപായമില്ലെന്നും ട്രംപ് വ്യക്തമാക്കി.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമിയെ സീക്രറ്റ് സര്‍വീസ് കീഴ്പ്പെടുത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. 58 വയസ്സുകാരനായ റയന്‍ വെസ്ലി റൗത്തിന്റെ കൈയില്‍ നിന്ന് എകെ 47, രണ്ട് ബാക്ക്പാക്കുകള്‍, ഒരു ഗോ പ്രോ കാമറ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. റഷ്യ – യുക്രൈന്‍ യുദ്ധത്തില്‍ യുക്രൈന് വേണ്ടി സാമൂഹ്യ മാധ്യമങ്ങളില്‍ ശക്തമായ നിലപാട് പ്രചരിപ്പിച്ച വ്യക്തിയാണ് കസ്റ്റഡിയിലുള്ള ഈ 58കാരന്‍. യുക്രൈന് വേണ്ടി സൈനികരെ റിക്രൂട്ട് ചെയ്യാനും ഇയാള്‍ ശ്രമങ്ങള്‍ നടത്തിയിരുന്നതായും പോലീസ് പറയുന്നു.

Also Read; കൊല്ലത്ത് യുവതി കാറിടിച്ച് മരിച്ച സംഭവം; ഒളിവില്‍ പോയ യുവാവ് അറസ്റ്റില്‍

Leave a comment

Your email address will not be published. Required fields are marked *