നിപ ; ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി, 13 പേരുടെ പരിശോധനാ ഫലം വന്നു
തിരുവനന്തപുരം: നിപ ബാധയെന്ന സംശയത്തെ തുടര്‍ന്ന് പരിശോധനയ്ക്കയച്ച 13 ഫലങ്ങളും നെഗറ്റീവെന്ന്് റിപ്പോര്‍ട്ട്. ഹൈ റിസ്‌ക് ഗണത്തില്‍ ഉള്‍പ്പെട്ട 13 പേരുടെയും സ്രവ പരിശോധന ഫലങ്ങളാണ് നെഗറ്റീവ് ആയത്. 175 പേര്‍ സമ്പര്‍ക്ക പട്ടികയില്‍ 13 സാമ്പിളുകള്‍ നെഗറ്റീവായി. 26 പേര്‍ ഹൈറിസ്‌ക് കാറ്റഗറിയിലാണ്.
Also Read ; നടിയെ ആക്രമിച്ച കേസ് ; പള്‍സര്‍ സുനിക്ക് ജാമ്യം
കഴിഞ്ഞദിവസം മലപ്പുറത്ത് നിപ സ്ഥിരീകരിച്ചെന്നും പ്രോട്ടോകോള്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നിലവില്‍ മലപ്പുറത്ത് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി അറിയിച്ചു. രോഗവ്യാപനം ഇല്ലെന്ന് ഉറപ്പാക്കാനാണ് ശ്രമം. രോഗവ്യാപനത്തിന് സാധ്യത കുറവാണെങ്കിലും ലക്ഷണമുള്ള മുഴുവന്‍ ആളുകളുടെയും സാമ്പിളുകള്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. നിപ ബാധിച്ച് മരിച്ച യുവാവ് ബാംഗ്ലൂരിലാണ് പഠിച്ചത്. അതുകൊണ്ട് തന്നെ കര്‍ണാടക സര്‍ക്കാരുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..