September 19, 2024
#kerala #Top Four

ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പ്; ആദ്യഘട്ട പോളിംഗ് ആരംഭിച്ചു

ഡല്‍ഹി: ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ആദ്യ ഘട്ട പോളിംഗ് ആരംഭിച്ചു. ജമ്മു കശ്മീരിലെ 24 മണ്ഡലങ്ങളിലാണ് രാവിലെ വോട്ടെടുപ്പ് ആരംഭിച്ചത്. ജമ്മു മേഖലയിലെ 8 മണ്ഡലങ്ങളും, കശ്മീര്‍ മേഖലയിലെ 16 മണ്ഡലങ്ങളുമാണ് പോളിംഗ് ബൂത്തിലെത്തുക. 219 സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്. 23 ലക്ഷം വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലെത്തും. ഭീകരാക്രണങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ് നടക്കുക.

Also Read ; പള്‍സര്‍ സുനി നാളെ ജയില്‍ മോചിതനാകും

നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നിലവില്‍ ജമ്മു മേഖലയിലും കശ്മീര്‍ മേഖലയിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഓരോ ബൂത്തിലും വലിയ സുരക്ഷാ സന്നാഹങ്ങളും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ അതിര്‍ത്തി മേഖലയില്‍ ഉള്‍പ്പെടെ ഭീകരരുമായി സുരക്ഷ സേന ഏറ്റുമുട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷ കൂടുതല്‍ ശക്തമാക്കിയത്.

വോട്ടെടുപ്പ് ദിനത്തില്‍ വോട്ടര്‍മാര്‍ക്ക് പ്രധാനമന്ത്രി ആശംസ അറിയിച്ചു.ജനാധിപത്യ ഉത്സവത്തെ ശക്തമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കന്നി വോട്ടര്‍മാരും,യുവ വോട്ടര്‍മാരും സമ്മതിദാനാവകാശം നന്നായി വിനിയോഗിക്കണമെന്നും മോദി പറഞ്ഞു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *