#Crime #Top Four

തൃശൂരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്നു; ആംബുലന്‍സ് വിളിച്ചുവരുത്തി പ്രതികള്‍ മുങ്ങി

തൃശൂര്‍: തൃശൂര്‍ കയ്പമംഗലത്ത് യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ പ്രതികള്‍ ആംബുലന്‍സ് വിളിച്ചുവരുത്തി രക്ഷപ്പെട്ടു. കോയമ്പത്തൂര്‍ സ്വദേശി അരുണ്‍ (40) നെയാണ് കാറിലെത്തിയ നാലംഗ സംഘം മര്‍ദിച്ച് കൊലപ്പെടുത്തിയത്. തുടര്‍ന്ന് അപകടമാണെന്ന് പറഞ്ഞ് ആംബുലന്‍സ് വിളിച്ച് വരുത്തുകയായിരുന്നു. സംഭവത്തില്‍ കണ്ണൂര്‍ സ്വദേശിയായ ഐസ് ഫാക്ടറി ഉടമയെ പോലീസ് തിരയുകയാണ്. കണ്ണൂര്‍ സ്വദേശികളായ മൂന്ന് പേരാണ് പ്രതികളെന്ന് പോലീസ് അറിയിച്ചു.

Also Read; തൃശൂര്‍ പൂരം കലക്കല്‍: അന്വേഷണ റിപ്പോര്‍ട്ടിനെ വീണ്ടും വിമര്‍ശിച്ച് സിപിഐ മുഖപത്രം ജനയുഗം

കണ്ണൂര്‍ സ്വദേശിയായ ഐസ് ഫാക്ടറി ഉടമക്ക് അരുണ്‍ 10 ലക്ഷം രൂപ നല്‍കാനുണ്ടായിരുന്നു. ഇത് തിരിച്ച് പിടിക്കാന്‍ വേണ്ടി പാലിയേക്കര ടോള്‍ പ്ലാസയ്ക്ക് സമീപത്ത് നിന്ന് അരുണിനെയും സുഹൃത്തിനെയും തട്ടിക്കൊണ്ടുപോയി. അരുണിന്റെ സുഹൃത്ത് ശശാങ്കനും മര്‍ദനമേറ്റു. വട്ടണാത്രയില്‍ എസ്റ്റേറ്റിനകത്ത് ഇരുവരെയും ബന്ദിയാക്കി മര്‍ദിച്ചു. അരുണ്‍ കൊല്ലപ്പെട്ടതോടെ മൃതദേഹം കയ്പമംഗലത്ത് എത്തിച്ച് ആംബുലന്‍സ് വിളിച്ച് വരുത്തി മൃതദേഹം കയറ്റി വിടുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ആംബുലന്‍സിനെ പിന്‍തുടരാമെന്ന് പറഞ്ഞ് പ്രതികള്‍ മുങ്ങുകയായിരുന്നു.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *