തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതില്‍ റിപ്പോര്‍ട്ട് പരിശോധിച്ച് മുഖ്യമന്ത്രി; അന്വേഷണത്തില്‍ തീരുമാനം ഇന്നറിയാം
തൃശൂര്‍: തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതില്‍ സര്‍ക്കാര്‍ വിശദമായ അന്വേഷണം പ്രഖ്യാപിക്കുമോയെന്ന് ഇന്നറിയാം. എഡിജിപി ഡിജിപിക്ക് കൈമാറിയ അന്വേഷണ റിപ്പോര്‍ട്ടും, എഡിജിപിക്കെതിരായ കുറിപ്പും മുഖ്യമന്ത്രി ഇന്നലെ പരിശോധിച്ചിരുന്നു. എഡിജിപിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഡിജിപിയുടെ കുറിപ്പിലുള്ളത്. ഇതുംകൂടി പരിഗണിച്ചാകും സര്‍ക്കാര്‍ നീക്കം.
Also Read; സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ; സുപ്രീംകോടതിയില്‍ തടസഹര്‍ജി നല്‍കി അതിജീവിത
പൂരം അലങ്കോലപ്പെട്ടതിന് പിന്നില്‍ തിരുവമ്പാടി ദേവസ്വത്തിന്റെ സംശയാസ്പദ നീക്കമുണ്ടായെന്നാണ് എഡിജിപിയുടെ കണ്ടെത്തല്‍. വിശദമായ അന്വേഷണമാണ് സിപിഐയും കോണ്‍ഗ്രസും ഇക്കാര്യത്തില്‍ ആവശ്യപ്പെടുന്നത്. ഗൂഡാലോചന പുറത്തുവരാന്‍ വിശദമായ അന്വേഷണം ഡിജിപിയും ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാല്‍ സര്‍ക്കാറിന് ജുഡീഷ്യല്‍ അന്വേഷണമോ ക്രൈം ബ്രാഞ്ച് അന്വേഷണമോ പ്രഖ്യാപിക്കേണ്ട സാഹചര്യമാണുള്ളത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..