#kerala #Top Four

സിദ്ദിഖ് രക്ഷപ്പെട്ടത് കൊച്ചിയിലെ ഹോട്ടലില്‍ നിന്ന്; നടന്‍ കേരളത്തില്‍ തന്നെ ഉണ്ടെന്ന് സൂചന

കൊച്ചി: ബലാത്സംഗ കേസില്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ ഒളിവില്‍ പോയ സിദ്ദിഖ് കൊച്ചിയിലെ ഹോട്ടലില്‍ നിന്നുമാണ് കടന്നതെന്നാണ് വിവരം. അതേസമയം നടന്‍ രക്ഷപ്പെടാന്‍ സ്വന്തം വാഹനം ഉപയോഗിച്ചിട്ടില്ലെന്നും സുഹൃത്തുക്കളുടെ വാഹനമാണ് ഉപയോഗിച്ചതെന്നും വിവരമുണ്ട്. സിദ്ദിഖ് കേരളത്തിലാണ് ഒളിവില്‍ കഴിയുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

Also Read ; തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതില്‍ റിപ്പോര്‍ട്ട് പരിശോധിച്ച് മുഖ്യമന്ത്രി; അന്വേഷണത്തില്‍ തീരുമാനം ഇന്നറിയാം

നേരത്തെ, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് മുന്‍കൂര്‍ മുന്‍കൂര്‍ജാമ്യാപേക്ഷ സമര്‍പ്പിച്ച സാഹചര്യത്തില്‍ നടന്റെ ആലുവയിലെ വീട്ടുപടിക്കല്‍ത്തന്നെയുണ്ടായിരുന്നു പോലീസ്. ജാമ്യാപേക്ഷ തള്ളുന്ന സ്ഥിതിയുണ്ടായാല്‍ ദിലീപിനെ അറസ്റ്റ് ചെയ്യാനായിരുന്നു നീക്കം. ദിലീപ് ഒളിവില്‍ പോകുന്ന സ്ഥിതി ഒഴിവാക്കുന്നതിനും അന്നത്തെ പോലീസ് ശ്രദ്ധിച്ചിരുന്നു. എന്നാല്‍, ഇത്തരമൊരു ജാഗ്രത സിദ്ദിഖിന്റെ കാര്യത്തില്‍ പോലീസിനുണ്ടായില്ല.

ഹൈക്കോടതിവിധി വന്നതിനുപിന്നാലെ, സിദ്ദിഖിന്റെ കാക്കനാട് പടമുഗളിലെ വീട്ടിലും ആലുവ കുട്ടമശ്ശേരിയിലെ വീട്ടിലും ചൊവ്വാഴ്ച രാവിലെത്തന്നെ പോലീസ് എത്തി. രണ്ടുവീടുകളും അടഞ്ഞുകിടക്കുകയായിരുന്നു. ആലുവയിലെ വീട്ടില്‍ തിങ്കളാഴ്ച സിദ്ദിഖിന്റെ കാര്‍ കണ്ടിരുന്നതായി ചില പരിസരവാസികള്‍ പറഞ്ഞിരുന്നു.തിരച്ചില്‍ മുറുകുന്നതിനിടെ സിദ്ദിഖിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണെന്നും കണ്ടെത്തി. അവസാനമായി പാലാരിവട്ടത്തുവെച്ചാണ് ഫോണ്‍ ആക്ടീവായതെന്ന് പോലീസ് പറയുന്നു. നിയമസാധ്യതകള്‍തേടി സിദ്ദിഖിന്റെ മകനടക്കമുള്ളവര്‍ മുതിര്‍ന്ന അഭിഭാഷകന്‍ ബി.രാമന്‍പിള്ളയുമായി കൂടിക്കാഴ്ച നടത്തിയതായാണ് വിവരം.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *