#Crime #Top Four

തൃശൂരില്‍ എടിഎം കൊള്ളയടിച്ച സംഘം തമിഴ്‌നാട്ടില്‍ പിടിയില്‍; ഒരാള്‍ കൊല്ലപ്പെട്ടു, രണ്ട് പോലീസുകാര്‍ക്ക് പരിക്ക്

തൃശൂര്‍: തൃശൂരില്‍ മൂന്നിയിടങ്ങളിലായി എടിഎമ്മുകള്‍ കൊള്ളയടിച്ച സംഘം തമിഴ്‌നാട്ടില്‍ പിടിയിലായി. ഹരിയാനക്കാരായ സംഘമാണ് ഇപ്പോള്‍ തമിഴ്‌നാട്ടിലെ നാമക്കല്ലില്‍ നിന്ന് പോലീസ് പിടിയിലായത്‌. നേരത്തെ കണ്ണൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കൊള്ള നടത്തിയ അതേസംഘമാണ് ഇതെന്ന് പോലീസ് പറഞ്ഞു.

Also Read ; വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടല്ലേ അന്‍വര്‍ പ്രതികരിക്കേണ്ടിയിരുന്നത് – പി ജയരാജന്‍

അതിനിടെ പ്രതികളെ പിന്തുടരുന്നതിനിടെ പ്രതികളും തമിഴ്‌നാട് പോലീസുമായി ഏറ്റുമുട്ടലുണ്ടായി. ഇതില്‍ പ്രതികളിലൊരാള്‍ കൊല്ലപ്പെടുകയും ചെയ്തു. ഏറ്റുമുട്ടലില്‍ പോലീസ് ഇന്‍സ്പെക്ടര്‍ തവമണി, രഞ്ജിത്ത് കുമാര്‍ എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കൊള്ളസംഘത്തില്‍ ആറ് പേരാണ് ഉണ്ടായിരുന്നതെന്നും എല്ലാവരും ഹരിയാന സ്വദേശികളാണെന്നും പോലീസ് അറിയിച്ചു. പണം കണ്ടയ്‌നറില്‍ കെട്ടുകെട്ടായി കൊണ്ടുപോവുകയായിരുന്നു. കവര്‍ച്ച സംഘത്തിന്റെ കയ്യില്‍ തോക്കും ഉണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു.

മാപ്രാണം, കോലഴി, ഷൊര്‍ണൂര്‍ റോഡ് എന്നിവിടങ്ങളിലെ എസ്ബിഐ എടിഎമ്മുകളിലാണ് കവര്‍ച്ച നടന്നത്. പുലര്‍ച്ചെ 2.30 നും 4 മണിക്കും മധ്യേ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം തകര്‍ത്തായിരുന്നു കവര്‍ച്ച. മൂന്ന് എടിഎമ്മുകളില്‍ നിന്നായി 65 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്നാണ് പ്രാഥമിക നിഗമനം. മാപ്രാണത്തെ എടിഎമ്മില്‍ നിന്ന് 30 ലക്ഷം രൂപ, കോലഴിയിലെ എടിഎമ്മില്‍ നിന്ന് 25 ലക്ഷം രൂപ, ഷൊര്‍ണൂര്‍ റോട്ടിലെ എടിഎമ്മില്‍ നിന്ന് 9.5 ലക്ഷം രൂപയും നഷ്ടപ്പെട്ടു എന്നാണ് പോലീസിന് ലഭിച്ച വിവരം. ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെത്തിയ മെസേജിലൂടെയാണ് മോഷണ വിവരം അറിഞ്ഞത്. കൊള്ള സംഘം എത്തിയ വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. സിസിടിവി ക്യാമറകളില്‍ കറുത്ത സ്‌പ്രേ ചെയ്തതിന് ശേഷമായിരുന്നു മോഷണം.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *