January 22, 2025
#kerala #Top Four

ഡ്രൈ ഡേയും ഗാന്ധിജയന്തിയും; സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം മദ്യവില്‍പന ഇല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസത്തേക്ക് ബെവ്‌കോയുടെ മദ്യവില്‍പന ശാലകളും ബാറും തുറക്കില്ല. എല്ലാ മാസാദ്യവും സാധാരണ സംസ്ഥാനത്ത് ഡ്രൈ ഡേ ആയി ആചരിക്കുന്നത് പതിവാണ്. എന്നാല്‍ ഈ മാസം ഒക്ടോബര്‍ ആയതുകൊണ്ട് തന്നെ രണ്ടാം തിയതി ഗാന്ധി ജയന്തി ആയതിനാല്‍ അന്നേദിവസവും മദ്യവില്‍പന എല്ലാവര്‍ഷവും ഉണ്ടാകാറില്ല.

Also Read ; എംഎം ലോറന്‍സിന്റെ മൃതശരീരം മോര്‍ച്ചറിയില്‍ തന്നെ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

അതേസമയം സ്റ്റോക്കെടുപ്പ് പ്രമാണിച്ച് ബെവ്‌കോ മദ്യവില്‍പ്പന ശാലകള്‍ ഇന്ന് നേരത്തെ അടയ്ക്കുകയും ചെയ്യും. എന്നാല്‍ ബാറുകള്‍ ഇന്ന് രാത്രി 11 മണി വരെ പ്രവര്‍ത്തിക്കും. അതേസമയം മാസം അവസാനിക്കുന്നതിന് മുന്നെ പരോപകാര സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളിലുണ്ട്. മദ്യം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ നേരത്തേ വാങ്ങി വെക്കണമെന്ന സന്ദേശങ്ങളാണ് പ്രചരിക്കുന്നത്. രണ്ട് ദിവസം അടുപ്പിച്ച് അവധിയായതിനാല്‍ ഇന്ന് വലിയ തിരക്ക് അനുഭവപ്പെടാനും സാധ്യതയുണ്ട്.

മാത്രമല്ല മുന്‍കൂട്ടി വാങ്ങിവെച്ച് കൂടിയ വിലയ്ക്ക് അത്യാവശ്യക്കാര്‍ക്ക് വില്‍ക്കാന്‍ വെയ്ക്കുന്ന പ്രവണതയും കൂടുതലാണ്. ഇതിന് തടയിടാന്‍ എക്‌സൈസ് വകുപ്പും പരിശോധനകളുമായിറങ്ങും. ഓണക്കാലത്തിനു ശേഷം ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്ക് അടുപ്പിച്ച് അവധി ലഭിക്കുന്ന ദിവസങ്ങളാണ് വരുന്നത് എന്ന പ്രത്യേകതയുണ്ട്. ഒക്ടോബര്‍ മാസത്തില്‍ ഇനിയൊരു ബിവറേജസ് അവധി വരുന്നത് ദീപാവലിക്കാണ്. ഓക്ടോബര്‍ 31നാണിത്. ഈ ദിവസത്തിനു പിന്നാലെ നവംബര്‍ ഒന്നാംതീയതിയും ബിവറേജസ് അവധിയാണ്. അടുപ്പിച്ച് അവധി വരുന്ന ദിവസങ്ങളില്‍ മദ്യം വാങ്ങാനെത്തുന്നവരുടെ തിരക്ക് കൂടുതലായിരിക്കും.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *