#kerala #Top Four

വന്യജീവി വാരാഘോഷത്തോട് അനുബന്ധിച്ച് മുത്തങ്ങ വൈല്‍ഡ് ലൈഫ് സങ്കേതത്തില്‍ ഡെസ്റ്റിനേഷന്‍ ക്ലീന്‍ ഡ്രൈവ് സംഘടിപ്പിച്ചു

മുത്തങ്ങ : വന്യജീവി വാരാഘോഷത്തോട് അനുബന്ധിച്ച് വയനാട് ടൂറിസം അസോസിയേഷന്‍(WTA) ബത്തേരി താലൂക്ക് കമ്മിറ്റിയും,കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ ( KHRA), കാള്‍ ടാക്‌സി വയനാടും സംയുക്തമായി മുത്തങ്ങ വന്യജീവി സങ്കേതത്തില്‍ ഡെസ്റ്റിനേഷന്‍ ക്ലീന്‍ ഡ്രൈവ് സംഘടിപ്പിച്ചു. സങ്കേതം വീണ്ടും ടൂറിസ്റ്റുകള്‍ക്കായി തുറന്നു കൊടുക്കുന്നതിന്റെ ഭാഗമായാണ് ഡെസ്റ്റിനേഷന്റെ പല ഭാഗങ്ങളിലും കാടുവെട്ടി വൃത്തിയാക്കിയത്.

Also Read ; പോലീസ് – ആര്‍എസ്എസ് അന്തര്‍ധാര : സര്‍ക്കാര്‍ ആശങ്കയകറ്റണം – നാഷണല്‍ ലീഗ്

പരിപാടിയില്‍ WTA ബത്തേരി താലൂക് സെക്രട്ടറി അന്‍വര്‍ മേപ്പാടി അധ്യക്ഷത വഹിച്ചു. സ്വാഗതം ബാബു ത്രീ റൂട്‌സും ഉദ്ഘാടനം WTA ജില്ലാ പ്രസിഡന്റ് അനീഷ് ബി നായരും നിര്‍വഹിച്ചു. KHRA ബത്തേരി യൂണിറ്റ് സെക്രട്ടറി റഷീദ് ബാബു, ജില്ലാ കമ്മറ്റി അംഗം സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു. സ്‌പോട്ട് ടാക്‌സി ഭാരവാഹി ഉസ്മാന്‍ മുത്തങ്ങ പരിപാടിക്ക് ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. കൂടാതെ ഫോറെസ്റ്റ് അസ്സിസ്റ്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സഞ്ജയ് കുമാര്‍, മുത്തങ്ങ ഫോറെസ്റ്റ് റെയിഞ്ചര്‍ ഓഫീസര്‍ സുന്ദരന്‍ കെപി ഉള്‍പ്പെടെ പങ്കെടുത്തു ആശംസകള്‍ അര്‍പ്പിച്ചു.

പരിപാടിയില്‍ സനീഷ് മീനങ്ങാടി, സന്ധ്യ ത്രീ റൂട്‌സ്, അരുണ്‍ കാരപ്പുഴ, രഘുനാഥ് അമ്പലവയല്‍,ആദര്‍ശ് ബത്തേരി, ജെഷീദ് അമ്പലവയല്‍, രാജു മൈക്കിള്‍,നിഖില്‍ അമ്പലവയല്‍, ഇലിയാസ് മീനങ്ങാടി, ഷിബു മീനങ്ങാടി, സുഭാഷ് മീനങ്ങാടി, സിജോ മീനങ്ങാടി, മിഥുന്‍ കുറുമ്പലാക്കോട്ട,ലൈജു മീനങ്ങാടി എന്നിവര്‍ പങ്കെടുത്തു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *