‘പി ആര്‍ ഏജന്‍സി മുഖേന അഭിമുഖം നല്‍കുന്നത് സംഘപരിവാറിനെ സഹായിക്കാന്‍’; പിണറായിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: ദ ഹിന്ദു പത്രത്തിന് നല്‍കിയ അഭിമുഖം വിവാദമായതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പി ആര്‍ ഏജന്‍സി മുഖേന അഭിമുഖം നല്‍കുന്നത് സംഘപരിവാറിനെ സഹായിക്കാന്‍ വേണ്ടിയാണെന്നാണ് ചെന്നിത്തലയുടെ ആരോപണം. സംഘപരിവാര്‍ പറയുന്ന കാര്യങ്ങളാണ് മുഖ്യമന്ത്രിയിലുള്ളത്. സംഘപരിവാറിന്റെ നാവായി മുഖ്യമന്ത്രി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read; മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും; പിആര്‍ ഏജന്‍സി വിവാദത്തില്‍ മറുപടി പറഞ്ഞേക്കും
‘ഉടഞ്ഞുപോയ വിഗ്രഹങ്ങളെ നന്നാക്കാന്‍ പി ആര്‍ ഏജന്‍സിക്ക് സാധിക്കില്ല. മഹാരാഷ്ട്രയില്‍ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാണ് ആരോപണവിധേയമായ കെയ്‌സന്‍. നഷ്ടപ്പെട്ടുപോയ മുഖച്ഛായ വീണ്ടെടുക്കാനുള്ള പാഴ്വേലയാണ് മുഖ്യമന്ത്രിയുടെ അഭിമുഖം. മലപ്പുറത്തെ ജനങ്ങളോട് മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണം’ എന്നും ചെന്നിത്തല പറഞ്ഞു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ആരാണ് ഏജന്‍സിക്ക് പണം കൊടുക്കുന്നതെന്നും എന്ന് മുതലാണ് ഇടപാട് നടന്നതെന്നും ഇത്തരത്തില്‍ ഏതൊക്കെ പി ആര്‍ ഏജന്‍സിയുമായി ബന്ധമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പത്ര സമ്മേളനത്തില്‍ പറയും മുന്‍പേ പി ആര്‍ ഏജന്‍സി വിവാദമായ കാര്യം പറഞ്ഞതാണ്. മുഖ്യമന്ത്രി പത്ര സമ്മേളനം നടത്തുന്നത് എന്തോ വലിയ സംഭവമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.