January 22, 2025
#kerala #Top Four

‘മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചിട്ടില്ല,തന്നെ ശിക്ഷിച്ചാലും അര്‍ജുന്റെ കുടുംബത്തോടൊപ്പം നില്‍ക്കും’ : ലോറി ഉടമ മനാഫ്

കോഴിക്കോട്: സൈബര്‍ ആക്രമണത്തിനെതിരെ അര്‍ജുന്റെ കുടുംബം നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ പ്രതികരിച്ച് ലോറി ഉടമ മനാഫ്. മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചിട്ടില്ലെന്ന് മനാഫ് പറഞ്ഞു. മതങ്ങളെ കൂട്ടിയോജിപ്പിക്കാനാണ് ശ്രമിച്ചത്. തന്നെ എത്ര ശിക്ഷിച്ചാലും കുടുംബത്തോടൊപ്പം നില്‍ക്കുമെന്നും മനാഫ് പ്രതികരിച്ചു. യൂട്യൂബ് ചാനല്‍ എല്ലാവര്‍ക്കും പരിശോധിക്കാം. ഇന്നലെ മാപ്പ് പറഞ്ഞതോടെ എല്ലാം അവസാനിച്ചെന്നാണ് കരുതിയത്. സങ്കടമുണ്ടെന്നും വലിയ മാനസിക സംഘര്‍ഷത്തിലാണെന്നും മനാഫ് കൂട്ടിച്ചേര്‍ത്തു.

Also Read ; ‘തന്റെ മന്ത്രിസ്ഥാനത്തില്‍ അനിശ്ചിതത്വം എന്താണെന്ന് അറിയില്ല ‘; മന്ത്രിസ്ഥാനം വൈകുന്നതില്‍ കടുത്ത അതൃപ്തിയുമായി തോമസ് കെ തോമസ്

സൈബര്‍ ആക്രമണത്തിനെതിരെ അര്‍ജുന്റെ കുടുംബം നല്‍കിയ പരാതിയില്‍ മനാഫാഫിനെ പ്രതി ചേര്‍ത്ത് പോലീസ് കേസെടുത്തതിന് പിന്നാലെയാണ് മനാഫിന്റെ പ്രതികരണം. സമൂഹത്തില്‍ ചേരിതിരിവുണ്ടാക്കാന്‍ ശ്രമം നടത്തിയതിനുള്ള വകുപ്പ് ചുമത്തിയാണ് ലോറി ഉടമ മനാഫ് അടക്കമുള്ളവരെ പ്രതിചേര്‍ത്ത് പോലീസ് കേസെടുത്തിരിക്കുന്നത്. കുടുബത്തിന്റെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. സോഷ്യല്‍ മീഡിയ പേജുകളും പരിശോധിക്കും. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. സൈബര്‍ ആക്രമണങ്ങള്‍ക്ക് എതിരെ ഇന്നലെയാണ് അര്‍ജുന്റെ കുടുംബം പരാതി നല്‍കിയത്. ഇന്നലെ കോഴിക്കോട് കമ്മീഷണര്‍ക്കാണ് അര്‍ജുന്റെ സഹോദരി അഞ്ജു പരാതി നല്‍കിയത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *