അറിവിന്റെ ലോകത്തേക്ക് കൈപിടിച്ച് ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍
തിരുവനന്തപുരം: ഇന്ന വിജയദശമി ദിനത്തില്‍ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ച് ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍. ക്ഷേത്രങ്ങളിലെല്ലാം വിദ്യാരംഭ ചടങ്ങുകള്‍ നടക്കുകയാണ്. കൂടാതെ സാഹിത്യ, സാമൂഹിക രംഗത്തെ പ്രമുഖര്‍ സംസ്ഥാനത്ത് ഉടനീളം കുട്ടികളെ എഴുത്തിനിരുത്തുന്നുണ്ട്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ഗുരുവിന്റെ മടിയിലിരുന്ന് തളികയിലെ അരിയില്‍ വിരല്‍കൊണ്ട് ആദ്യാക്ഷരം. പിന്നെ പൊന്നു തൊട്ട് നാവില്‍ അക്ഷര മധുരം. സംസ്ഥാനത്ത് ഇന്ന് വിജയദശമി ദിനത്തില്‍ ആയിരക്കണക്കിന് കുട്ടികളാണ് ആദ്യാക്ഷരമെഴുതുന്നത്. സംസ്ഥാനത്തെ സരസ്വതീ ക്ഷേത്രങ്ങളില്‍ പുലര്‍ച്ചെ മുതല്‍ അക്ഷരം കുറിക്കാന്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.