മാസപ്പടി കേസില്‍ നിര്‍ണായക നീക്കം; മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ മൊഴിയെടുത്തു
തിരുവനന്തപുരം : മാസപ്പടി കേസില്‍ നിര്‍ണായക നീക്കവുമായി എസ്എഫ്‌ഐഒ. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ മൊഴിയെടുത്തു. കഴിഞ്ഞ ബുധനാഴ്ചയാണ് ചെന്നൈയിലെ ഓഫീസിലെത്തി എസ്എഫ്‌ഐഒ അന്വേഷണ ഉദ്യോഗസ്ഥന്‍ അരുണ്‍ പ്രസാദാണ് വീണയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചത്. കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലില്‍ നിന്നും ചെയ്യാത്ത സേവനത്തിന്റെ പേരില്‍ മാസപ്പടി വാങ്ങിയെന്നാണ് വീണയുടെ എക്‌സാലോജിക് കമ്പനിക്കെതിരായ കേസ്. കേസ് ഏറ്റെടുത്ത് 10 മാസത്തിന് ശേഷമാണ് എസ്എഫ്‌ഐഒയുടെ നടപടി. 2 വട്ടം വീണയില്‍ നിന്നും കേസുമായി ബന്ധപ്പെട്ട് മൊഴിയെടുത്തതായാണ് സൂചന.
Also Read ; തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയ സംഭവം; സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണം ഇതുവരെ തുടങ്ങിയില്ല
കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ ആദ്യ ഉത്തരവ് പ്രകാരം ആര്‍ഒസി സംഘം തുടങ്ങിവച്ച വിശദ അന്വേഷണമാണ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (sfio) ഏറ്റെടുത്തത്. വീണയ്‌ക്കെതിരായ മാസപ്പടി കേസില്‍, സിഎംആര്‍എല്ലില്‍ നിന്നും കെഎസ്‌ഐഡിസിയില്‍ നിന്നും നേരത്തെ എസ് എഫ് ഐ ഒ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. വീണയുടെ കമ്പനിയായ എക്‌സാലോജിക്കും കെഎസ്‌ഐഡിസിയുമടക്കം അന്വേഷണത്തിനെതിരെ കോടതിയെ സമീപിച്ചിരുന്നു. സിഎംആര്‍എല്‍ ആര്‍ക്കൊക്കെ പണം, എന്തിനൊക്കെ പണം നല്‍കിയെന്നത് അന്വേഷിക്കണം എന്നാണ് പരാതിക്കാരനായ ഷോണ്‍ ജോര്‍ജ്ജിന്റെ പ്രധാന ആവശ്യം.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..