സന്ധ്യക്കും മക്കള്‍ക്കും ആശ്വാസഹസ്തം ; ലുലു ഗ്രൂപ്പ് കൈമാറിയ ചെക്ക് സന്ധ്യ ഇന്ന് മണപ്പുറം ഫിനാന്‍സിന് കൈമാറും

കൊച്ചി: ബാങ്ക് ലോണ്‍ മുടങ്ങിയതിന്റെ പേരില്‍ ജപ്തി ചെയ്ത വീട്ടില്‍ നിന്ന് എന്തുചെയ്യണമെന്നറിയാതെ പകച്ചു നിന്ന സന്ധ്യക്കും മക്കള്‍ക്കും ലുലു ഗ്രൂപ്പിന്റെ സഹായ ഹസ്തം. ജപ്തി തുകയായ 8 ലക്ഷം രൂപയുടെ ചെക്ക് ലുലു ഗ്രൂപ്പ് മീഡിയ കോര്‍ഡിനേറ്റര്‍ സ്വരാജ് നേരിട്ടെത്തി ഇന്നലെ സന്ധ്യക്ക് കൈമാറിയിരുന്നു. എറണാകുളം പറവൂര്‍ വടക്കേക്കര സ്വദേശി സന്ധ്യയുടെ വീട് ഇന്നലെയാണ് ജപ്തി ചെയ്തത്. സ്വകാര്യ സ്ഥാപനത്തിന്റെ നടപടിയെ തുടര്‍ന്ന് സന്ധ്യയും രണ്ട് മക്കളും ഉള്‍പ്പെടുന്ന കുടുംബം ഇനിയെന്ത് ചെയ്യുമെന്നറിയാതെ പകച്ചു നിന്നിരുന്നു. ഇത് വാര്‍ത്തയായതിനെ പിന്നാലെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉള്‍പ്പെടെയുള്ളവരുടെ ഇടപെടല്‍ മൂലം മണപ്പുറം ഫിനാന്‍സ് ഇന്നലെ തന്നെ വീടിന്റെ താക്കോല്‍ കൈമാറിയിരുന്നു.രാത്രിയോടെ സന്ധ്യയും മക്കളും വീട്ടിലേക്ക് തിരികെ പ്രവേശിച്ചു.ഇതിന് പിന്നാലെയാണ് ലുലു ഗ്രൂപ്പ് സഹായവുമായി എത്തിയത്. മണപ്പുറം ഫിനാന്‍സില്‍ നിന്നെടുത്ത വായ്പാ തുക മുഴുവനായും നല്‍കിയതോടൊപ്പം സന്ധ്യയുടെ അക്കൗണ്ടിലേക്ക് 10 ലക്ഷം രൂപ ഫിക്‌സഡ് ഡെപ്പോസിറ്റ് കൈമാറുകയും ചെയ്തിട്ടുണ്ട്.
Also Read ; ശബരിമല സ്‌പോട്ട് ബുക്കിംഗില്‍ സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചേക്കും
2019 ലാണ് കുടുംബം സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് 4 ലക്ഷം രൂപ വായ്പ എടുത്തത്. ലൈഫ് ഭവന പദ്ധതിയില്‍ അനുവദിച്ച വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ്. സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് വായ്പ എടുത്തത്. 2 വര്‍ഷം മുന്‍പ് ഭര്‍ത്താവ് ഉപേക്ഷിച്ചതോടെ തിരിച്ചടവ് മുടങ്ങി. ഇവര്‍ വീട്ടില്‍ ഇല്ലാത്തിരുന്നപ്പോഴാണ് ജപ്തി നടന്നത്. വീട്ടിനകത്തെ സാധനങ്ങള്‍ പോലും ഇവര്‍ക്ക് എടുക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് വിഷയത്തില്‍ ലുലു ഗ്രൂപ്പ് ഇടപെടുന്നത്. ബാങ്ക് ലോണ്‍ തുകയായ 8 ലക്ഷം രൂപ ലുലു ഗ്രൂപ്പ് ചെയര്‍മാര്‍ എംഎ യൂസഫ്അലി ഏറ്റെടുത്തു. അതോടൊപ്പം 10 ലക്ഷം രൂപ ഫിക്‌സഡ് നല്‍കുകയും ചെയ്തു.സന്ധ്യയുടെ അക്കൗണ്ടിലേക്ക് വലുതും ചെറുതുമായ തുകകള്‍ സുമനസ്സുകള്‍ നല്‍കുന്നുണ്ട്. ഇന്ന് ബാങ്കില്‍ പണമടച്ച് സന്ധ്യ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..