October 18, 2024
#kerala #Top Four

പാലക്കാട്ട് ഇടത് സ്ഥാനാര്‍ത്ഥി സരിന്‍ തന്നെ; സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിന്റെ അംഗീകാരം

പാലക്കാട്: ഉപതെരഞ്ഞെടുപ്പില്‍ സരിന്‍ തന്നെ ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്‌സ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട ഡോ.പി സരിന്‍ എല്‍ഡിഎഫില്‍ ചേരുകയായിരുന്നു. ഇതിന് പിന്നാലെയാണ് സരിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനം പാലക്കാട് ജില്ലാ സെക്രട്ടറേറ്റ് ഏകകണ്ഠമായി അംഗീകരിച്ചത്.

Also Read ; ആലുവയിലെ ജിം ട്രെയിനറുടെ കൊലപാതകം ; പ്രതിയായ ജിം ഉടമ അറസ്റ്റില്‍

പാര്‍ട്ടി ചിഹ്നത്തിലായിരിക്കും സരിന്‍ മത്സരിക്കുക. സരിന്‍ മികച്ച സ്ഥാനാര്‍ത്ഥി ആണെന്നാണ് സെക്രട്ടറിയേറ്റില്‍ അംഗങ്ങള്‍ വിലയിരുത്തിയത്. സെക്രട്ടറിയേറ്റിന്റെ തീരുമാനം സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിനായി വിട്ടു. സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തോട് കൂടി വൈകിട്ട് പേര് പ്രഖ്യാപിക്കും. സരിനോട് സിപിഎം പാലക്കാട് ജില്ലാ കമ്മറ്റി ഓഫീസിലേക്ക് വരാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ഇന്നലെ മണ്ഡലത്തിലെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ മങ്കൂട്ടത്തില്‍ ഇന്ന് രാവിലെ മുതല്‍ പ്രചരണം തുടങ്ങും. കഴിഞ്ഞ ദിവസം ആവേശകരമായ സ്വീകരണമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ രാഹുല്‍ മങ്കൂട്ടത്തിലിന് നല്‍കിയത്. ബിജെപി സ്ഥാനാര്‍ത്ഥി ആര് എന്ന സംബന്ധിച്ചും തീരുമാനം ഉടന്‍ ഉണ്ടാകും. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ ഇന്ന് ജില്ലയിലെത്തും. ഈ മാസം 22ന് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനായി മുഖ്യമന്ത്രിയും പാലക്കാട് എത്തുന്നുണ്ട്.പി വി അന്‍വറിന്റെ പാര്‍ട്ടിയായ ഡിഎംകെയുടെ സ്ഥാനാര്‍ഥി മിന്‍ഹാജും ഇന്ന് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തും.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *