ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം ; മലിനീകരണ തോത് മുന്നൂറ് കടന്നു, നിയന്ത്രണങ്ങള്‍ കടുപ്പിച്ചു
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് വായു മലിനീകരണം രൂക്ഷമായതോടെ ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍ – ഗ്രേഡ് 2, ഇന്ന് രാവിലെ 8 മണി മുതല്‍ നടപ്പാക്കി തുടങ്ങി.വായു മലിനീകരണം കുറയ്ക്കാന്‍ നഗരത്തില്‍ കര്‍ശന പരിശോധകളും നടപടികളും ഉണ്ടാകും. പൊടി കുറയ്ക്കാന്‍ നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. നഗരത്തിലൂടെയുള്ള സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാനും നിര്‍ദേശമുണ്ട്. വാഹനങ്ങളുടെ പാര്‍ക്കിംഗ് ഫീസ് കൂട്ടും, ഗതാഗത തടസം കുറയ്ക്കാന്‍ നഗരത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കും.എന്‍സിആര്‍ മേഖലയിലാകെ നിയന്ത്രണങ്ങള്‍ ബാധകമാക്കി.നിലവില് ഡല്‍ഹിയില്‍ വായുമലിനീകരണ തോത് മുന്നൂറ് കടന്ന് വളരെ മോശം അവസ്ഥയിലാണ്. വരും ദിവസങ്ങളിലും ഈ തോത് തുടരുമെന്നാണ് അധികാരികള്‍ നല്‍കുന്ന മുന്നറിയിപ്പ്.
Also Read ; വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ വായു മലിനീകരണത്തിന് കാരണമായ വൈക്കോല്‍ കത്തിക്കല്‍ തടയാന്‍ നടപടിയെടുക്കാത്തതില്‍ ഹരിയാന,പഞ്ചാബ് സര്‍ക്കാരുകളെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരോട് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചു. കത്തിക്കല്‍ തടയാന്‍ വായു ഗുണനിലവാര കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് മൂന്നുവര്‍ഷമായിട്ടും സംസ്ഥാനങ്ങള്‍ അവ നടപ്പാക്കാത്തതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..