കണ്ണൂരില്‍ പുതിയ എഡിഎം ചുമതലയേറ്റു
കണ്ണൂര്‍: കണ്ണൂരില്‍ പുതിയ എഡിഎം ചുമതലയേറ്റു. കൊല്ലം സ്വദേശി പത്മചന്ദ്ര കുറുപ്പാണ് എഡിഎമ്മായി ചുമതലയേറ്റത്. ഇന്ന് രാവിലെയാണ് പത്മചന്ദ്ര കുറുപ്പ് ചേമ്പറിലെത്തി ചുമതലയേറ്റത്.മുന്‍പ് നാഷണല്‍ ഹൈവേ അക്വിസിഷനില്‍ ആയിരുന്നു പത്മചന്ദ്ര കുറുപ്പ്. നേരത്തെ ഇദ്ദേഹം സ്ഥാനം ഏറ്റെടുക്കാന്‍ വിസമ്മതിച്ചതായി റിപ്പോര്‍ട്ടുകളുണ്ടയിരുന്നു.
Also Read; വയനാട് ഉരുള്‍പൊട്ടല്‍; പുനരധിവാസം വൈകുന്നു, കളക്‌ട്രേറ്റിന് മുന്നില്‍ ദുരിതബാധിതരുടെ പ്രതിഷേധം
കാര്യങ്ങളെല്ലാം മനസിലാക്കി വരുന്നതേയുള്ളൂ എന്നും വലിയ പ്രതീക്ഷയോടെയാണ് വന്നതെന്നുമായിരുന്നു എഡിമ്മായി ചുമതലയേറ്റതിന് പിന്നാലെ പത്മചന്ദ്ര കുറുപ്പിന്റെ ആദ്യ പ്രതികരണം. വിവാദങ്ങളൊന്നും ബാധിക്കില്ലെന്നും ശുഭാപ്തിവിശ്വാസത്തോടെയാണ് വന്നിരിക്കുന്നതെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. നവീന്‍ ബാബുവിനെപ്പറ്റി കേട്ടിട്ടേയുള്ളൂ എന്നും ഒരുമിച്ച് ജോലി ചെയ്തിട്ടില്ലെന്നും പറഞ്ഞ അദ്ദേഹം നവീന്‍ ബാബുവിന്റെ മരണത്തില്‍ കാര്യങ്ങള്‍ എല്ലാം നിയമപരമായിത്തന്നെയാണ് നീങ്ങുന്നതെന്നും ഇനിയും അങ്ങനെത്തന്നെയാണ് പോകുകയെന്നും കൂട്ടിച്ചേര്‍ത്തു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 






















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































