January 22, 2025
#Politics #Top Four

പി സരിന്റെ ചിഹ്നം സ്റ്റെതസ്‌കോപ്പ്; ഡോക്ടറുടെ കുഴല്‍ എന്ന് പറഞ്ഞാല്‍ സാധാരണക്കാര്‍ക്ക് മനസ്സിലാകുമെന്ന് സരിന്‍

പാലക്കാട്: ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് നിയോജകമണ്ഡലത്തിലെ ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഡോ.പി.സരിന് ചിഹ്നമായി ലഭിച്ചത് സ്റ്റെതസ്‌കോപ്പാണ്. വ്യാഴാഴ്ച മുതല്‍ ചിഹ്നം മുന്‍നിര്‍ത്തിയാകും സരിന്‍ പ്രചാരണത്തിനിറങ്ങുക. ഡോക്ടറെന്ന രീതിയില്‍ സ്റ്റെതസ്‌കോപ്പ് എന്ന ചിഹ്നം അവതരിപ്പിക്കാന്‍ കൂടുതല്‍ എളുപ്പമാണെന്നും സരിന്‍ പറഞ്ഞു.

‘ഇതുതന്നെ ചിഹ്നമായി കിട്ടിയത് നന്നായെന്ന് പറയുന്നവരുണ്ട്. ജനങ്ങള്‍ക്ക് ഈ ചിഹ്നത്തിന്റെ ഗുണം മനസിലാവും. കാണുമ്പോള്‍ മനസിലായില്ലെങ്കിലും ഡോക്ടറുടെ കുഴല്‍ എന്നുപറയുമ്പോള്‍ സാധാരണക്കാര്‍ക്ക് അത് മനസിലാവും. അതിന്റെ ഒരറ്റത്തിരിക്കാത്ത ആരുമുണ്ടാവില്ല. ആളുകള്‍ക്കിടയിലേക്ക് ഈ ചിഹ്നം പെട്ടന്നെത്തുമെന്ന് ഉറപ്പാണെന്നും സരിന്‍ പറഞ്ഞു.

Also Read; പാലക്കാട് ഡിസിസി നേതൃത്വത്തിനയച്ച കത്ത് ഉണ്ടെന്നുള്ളത് യാഥാര്‍ത്ഥ്യം: വി ഡി സതീശന്റെ നിലപാട് തള്ളി കെ മുരളീധരന്‍

ആര്‍.ഡി.ഒ ഓഫീസില്‍ ബുധനാഴ്ച നടന്ന നറുക്കെടുപ്പിലാണ് സരിന് തെരഞ്ഞെടുപ്പ് ചിഹ്നമായി ‘സ്റ്റെതസ്‌കോപ്പ്’ ലഭിച്ചത്. പത്രിക സമര്‍പ്പണസമയത്ത് തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ അപേക്ഷയില്‍ സരിന്‍ ആവശ്യപ്പെട്ട മൂന്ന് ചിഹ്നങ്ങള്‍ ഓട്ടോറിക്ഷ, സ്റ്റെതസ്‌കോപ്പ്, ബാറ്ററി ടോര്‍ച്ച് എന്നിവയായിരുന്നു. ബുധനാഴ്ച നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതിന് പിന്നാലെയാണ് കമ്മിഷന്‍ ചിഹ്നം അനുവദിച്ചത്. മുമ്പ് ഡോക്ടറായി പ്രാക്ടീസ് ചെയ്തിരുന്ന സരിന് ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട ചിഹ്നംതന്നെ ലഭിച്ചത് നേട്ടമായാണ് കാണുന്നതെന്ന് എല്‍.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരും പറയുന്നു.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *