ഇനി വേഗം അല്‍പം കൂടും…. കൊങ്കണ്‍ വഴിയോടുന്ന ട്രെയിനുകള്‍ക്ക് പുതിയ സമയം
കണ്ണൂര്‍: കൊങ്കണ്‍ വഴിയോടുന്ന 25 ട്രെയിനുകളുടെ സമയം മാറ്റാന്‍ തീരുമാനം. നേത്രാവതി, മംഗള, മത്സ്യഗന്ധ ഉള്‍പ്പെടെയുള്ള 25 ട്രെയിനുകളുടെ സമയത്തില്‍ വെള്ളിയാഴ്ച മുതല്‍ മാറ്റം വരുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. 110 കിലോമീറ്റര്‍ വേഗതയിലായിരിക്കും ഈ ട്രെയിനുകള്‍ ഇനി ഓടുക. മണ്‍സൂണ്‍ കാലത്ത് ഈ ട്രെയിനുകളുടെ വേഗത 40-75 കിലോമീറ്ററാക്കി മാറ്റിയിരുന്നു.
Also Read; പുത്തന്‍ രൂപമാറ്റത്തിനൊരുങ്ങി നവകേരള ബസ് ; സൂപ്പര്‍ ഡീലക്‌സ് എ സി ബസായി നിരത്തിലിറങ്ങും
എറണാകുളം-നിസാമുദ്ദീന്‍ എക്‌സ്പ്രസ് (12167) നിലവിലെ സമയത്തില്‍ നിന്നും മൂന്ന് മണിക്കൂര്‍ വൈകിയായിരിക്കും പുറപ്പെടുക. നിലവില്‍ രാവിലെ 10.30ന് എറണാകുളത്ത് നിന്നും പുറപ്പെടുന്ന ട്രെയിന്‍ ഇനി ഉച്ചയ്ക്ക് 1.25നായിരിക്കും പുറപ്പെടുക. ഷൊര്‍ണൂരില്‍ വൈകീട്ട് 4.15നും കണ്ണൂരില്‍ 6.39നും ട്രെയിനെത്തും.
നിസാമുദ്ദീന്‍-എറണാകുളം മംഗള (12618) ഒരു മണിക്കൂര്‍ നേരത്തേ എത്തും. 11.40നാണ് നിലവില്‍ ട്രെയിന്‍ മംഗളൂരുവിലെത്തുന്നത്. പുതിയ സമയക്രമം പ്രകാരം ഇനി 10.25ന് മംഗളൂരു വിടും. ഷൊര്‍ണൂരില്‍ പുലര്‍ച്ചെ 4.15നും എറണാകുളത്ത് 7.30നും എത്തും.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
തിരുവനന്തപുരം ലോകമാന്യ തിലക് നേത്രാവതി എക്‌സ്പ്രസ് (16346) രാവിലെ 9.15ന് തന്നെ പുറപ്പെടും. എറണാകുളത്ത് ഉച്ചയ്ക്ക് 1.50നും, കോഴിക്കോട് വൈകീട്ട് 6.05നും കണ്ണൂര്‍ 7.35നുമാണ് പുതുക്കിയ സമയക്രമം.
ലോകമാന്യതിലക്- തിരുവനന്തപുരം നേത്രാവതി (16345) ഒന്നരമണിക്കൂര്‍ നേരത്തേയെത്തും. മംഗളൂരു പുലര്‍ച്ചെ 4.25, കണ്ണൂര്‍ 6.35, കോഴിക്കോട് 8.10, ഷൊര്‍ണൂര്‍ 10.20, വൈകീട്ട് 6.20ന് തിരുവനന്തപുരം എന്നിങ്ങനെയാണ് പുതുക്കിയ സമയക്രമം.മംഗളൂരുവില്‍ നിന്ന് മുംബൈയിലേക്കുള്ള മത്സ്യഗന്ധ (12620) ഉച്ചയ്ക്ക് 2.20ന് പുറപ്പെടും. നിലവില്‍ 12.45 ആണ് സമയം.