ദിവ്യക്ക് ഇന്ന് നിര്‍ണായകം ; ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
കണ്ണൂര്‍: നവീന്‍ ബാബുവിന്റെ മരണത്തില്‍ അറസ്റ്റിലായ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്ക് ഇന്ന് നിര്‍ണായകം. റിമാന്‍ഡിലായി ജയിലില്‍ കഴിയുന്ന ദിവ്യയുടെ ജാമ്യാപേക്ഷ ഇന്ന് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കും. കഴിഞ്ഞ വ്യാഴാഴ്ചയാണ് ദിവ്യ അപേക്ഷ നല്‍കിയത്. എഡിഎമ്മിന്റെ മരണത്തില്‍ കണ്ണൂര്‍ കളക്ടറുടെയും പ്രശാന്തന്റെയും മൊഴികള്‍ ആയുധമാക്കിയാണ് ദിവ്യ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.
Also Read; കൊടകര കുഴല്‍പ്പണ കേസ് ; പണം കൈകാര്യം ചെയ്തതിന്റെ തെളിവുകള്‍ കയ്യിലുണ്ട് : തിരൂര്‍ സതീഷ്
അതേസമയം ദിവ്യയുടെ ജാമ്യാപേക്ഷയെ നവീന്റെ കുടുംബം എതിര്‍ക്കും. കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തനേയും കേസില്‍ പ്രതി ചേര്‍ക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ദിവ്യ നിലവില്‍ പള്ളിക്കുന്ന്് ജയിലിലാണുള്ളത്.
നേരത്തെ നവീന്‍ ബാബു കുറ്റസമ്മതം നടത്തിയെന്ന കണ്ണൂര്‍ ജില്ലാ കളക്ടറുടെ മൊഴി തള്ളി നവീന്‍ ബാബുവിന്റെ ഭാര്യയും കോന്നി തഹസില്‍ദാറുമായ മഞ്ജുഷ രംഗത്തെത്തിയിരുന്നു. സഹപ്രവര്‍ത്തകരോട് സൗഹാര്‍ദ്ദപരമായി ഒരിക്കലും പെരുമാറാത്ത കളക്ടറോട് നവീന്‍ ഒന്നും തുറന്ന് പറയില്ലെന്നുറപ്പാണെന്നാണ് മഞ്ജുഷ പറഞ്ഞത്. എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ കളക്ടറുടെ വാക്കുകള്‍ വിശ്വസിക്കുന്നില്ലെന്ന് മഞ്ജുഷ പറഞ്ഞു. കളക്ടര്‍ വീട്ടിലേക്ക് വരേണ്ടെന്ന് തീരുമാനിച്ചത് താനാണെന്നും നീതിക്കായി ഏതറ്റം വരെയും പോകുമെന്നും മഞ്ജുഷ പറഞ്ഞു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































