November 21, 2024
#kerala #Top Four

പി പി ദിവ്യയുടെ ജാമ്യഹര്‍ജിയില്‍ ഇന്ന് വാദം ; കളക്ടറുടെ മൊഴിയും പരാതിക്കാരന്റെ മൊഴിയും ആയുധമാക്കാന്‍ പ്രതിഭാഗം

കണ്ണൂര്‍: നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന പിപി ദിവ്യയുടെ ജാമ്യഹര്‍ജിയില്‍ ഇന്ന് വാദം കേള്‍ക്കും. കണ്ണൂര്‍ തലശ്ശേരി ജില്ലാ കോടതിയാണ് വാദം കേള്‍ക്കുക. ഫയല്‍ നീക്കം വൈകിപ്പിച്ചതിനെയാണ് വിമര്‍ശിച്ചതെന്നും അഴിമതിക്കെതിരായ സന്ദേശമാണ് നല്‍കിയതെന്നും സ്ഥാപിക്കാനാണ് ദിവ്യ ശ്രമിക്കുക. അതേസമയം ദിവ്യക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് നവീന്റെ കുടുംബം കക്ഷി ചേരും.തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞെന്ന കളക്ടറുടെ മൊഴിയും പരാതിക്കാരന്‍ പ്രശാന്തിന്റെ മൊഴിയും ആയുധമാക്കിയാവും പ്രതിഭാഗം വാദം.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

കളക്ടര്‍ക്കെതിരെ ഇന്നലെയും കണ്ണൂരില്‍ കനത്ത പ്രതിഷേധമുണ്ടായിരുന്നു. അരുണ്‍ കെ വിജയനെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നടത്തിയ കളക്ടറേറ്റ് മാര്‍ച്ച് സംഘര്‍ഷത്തിലാണ് അവസാനിച്ചത്. പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സംഭവത്തില്‍ മാധ്യമങ്ങളോട് ഒന്നും പറയാനില്ലെന്നായിരുന്നു കളക്ടറുടെ മറുപടി.

നവീന്‍ ബാബുവിനെതിരെ കൈക്കൂലി ആരോപണ ഉന്നയിച്ചതില്‍ ഗൂഢാലോചനയില്ലെന്നാണ് പി പി ദിവ്യ പോലീസിനോട് പറഞ്ഞത്. പെട്രോള്‍ പമ്പുമായി ബന്ധമില്ലെന്ന് വ്യക്തമാക്കിയ ദിവ്യ പ്രശാന്തിനെ നേരത്തെ പരിചയമില്ലെന്നും മൊഴി നല്‍കിയിരുന്നു. പ്രശാന്തുമായി ഫോണ്‍ വിളികളും ഉണ്ടായിട്ടില്ല. പ്രശാന്ത് ജില്ലാ പഞ്ചായത്തിന്റെ ഹെല്‍പ് ഡെസ്‌കില്‍ വന്ന അപേക്ഷകന്‍ മാത്രമാണെന്നും ദിവ്യ പറഞ്ഞു. കഴിഞ്ഞ ദിവസം ദിവ്യയെ രണ്ടര മണിക്കൂര്‍ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

 

Leave a comment

Your email address will not be published. Required fields are marked *