‘പോലീസ് പരിശോധന ആസൂത്രിതം, കാരണം പരാജയഭീതി, രാഷ്ട്രീയമായും നിയമപരമായും നേരിടും’ – രാഹുല്‍ മാങ്കൂട്ടത്തില്‍
കോഴിക്കോട്: പാലക്കാട്ടേ പോലീസിന്റെ മിന്നല്‍ പരിശോധന ആസൂത്രിതമായ രാഷ്ട്രീയ ഗൂഡാലോചനയാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. ഉപടെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന സിപിഎമ്മിന്റെ ഭീതിയാണ് ഇതിന് കാരണമെന്നും രാഹുല്‍ പറഞ്ഞു. ഇന്നലെ സംഭവത്തെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.
എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്റെ പരാമര്‍ശവും രാഹുല്‍ തള്ളി. അദ്ദേഹം പോലീസിന് പൊളിറ്റിക്കല്‍ ഡയറക്ഷന്‍ കൊടുക്കുകയാണ്. ചിലരുടെ കമന്റ് ഞാന്‍ റെക്കോര്‍ഡ് ചെയ്തുവെച്ചിട്ടുണ്ട്. മുന്‍ എംഎല്‍എ എന്തിനാണ് രാത്രി വാതില്‍ തുറന്നുകൊടുക്കേണ്ടത്? കെ കെ ശൈലജയുടെ മുറിയില്‍ പോലീസുകാര്‍ ഇത്തരത്തില്‍ കയറിയാല്‍ സിപിഎഐഎം പോലീസ് സ്റ്റേഷന്‍ കത്തിക്കില്ലേ? എല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്നും പാലക്കാട്ടെ ജനങ്ങള്‍ ഇരുപതാം തീയതി ഇതിനെതിരെ പ്രതികരിക്കുമെന്നും രാഹുല്‍ മറുപടി നല്‍കി.
പോലീസ് പരിശോധനയില്‍ രൂക്ഷവിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും രംഗത്തുവന്നിരുന്നു. മ്ലേച്ഛമായ സംഭവമാണെന്നും ഇങ്ങനെ പോലീസുകാരെ അഴിച്ചുവിടുന്ന ഭരണകൂടത്തിനെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. പാലക്കാട് നടന്നത് പോലീസ് അതിക്രമം. പോലീസിനെ കയരൂറി വിടുന്നു. പോലീസ് ഉദ്യോഗസ്ഥരെ പാഠം പഠിപ്പിക്കും. ആണത്തമില്ലാത്ത തെമ്മാടിത്തരമാണ് പോലീസ് നടത്തിയതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. പാലക്കാട്ടേയ്ക്ക് തിരിക്കുമെന്നും തുടര്‍ പ്രതിഷേധ പരിപാടികള്‍ നേതാക്കളുമായി ആലോചിച്ച് തീരുമാനിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി.വനിതാ പ്രവര്‍ത്തകരെ കരുതിക്കൂട്ടി അപമാനിക്കാന്‍ ശ്രമിച്ചു. എന്തടിസ്ഥാനത്തിലാണ് അവര്‍ കയറാനുള്ള ധൈര്യം കാണിച്ചത്? മുറിക്കകത്ത് പോലീസുകാരെ പൂട്ടിയിടണമായിരുന്നുവെന്നും ഈ മ്ലേച്ഛമായ സംഭവത്തില്‍ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം തുടരുമെന്നും സുധാകരന്‍ പറഞ്ഞു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..