ഡിവൈഎഫ്‌ഐയുടെ ട്രോളി ബാഗ് സമരത്തിന് മറുപടിയായി കോണ്‍ഗ്രസും ട്രോളി ബാഗ് സമരത്തിന്
പാലക്കാട്: ഡിവൈഎഫ്ഐയുടെ ട്രോളി ബാഗ് സമരത്തിന് മറുപടിയുമായി കോണ്‍ഗ്രസും ട്രോളി ബാഗ് സമരത്തിനൊരുങ്ങുന്നു. സത്യമെന്താണെന്ന് പൊതുജങ്ങള്‍ അറിയണമെന്നും സിപിഐഎം നടത്തിയ ഗൂഢാലോചനയ്ക്കെതിരെ കോണ്‍ഗ്രസും ശക്തമായ സമരമാര്‍ഗങ്ങളിലേക്ക് പോകുകയാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
രണ്ടാമത്തെ ബാഗിലും ദുരൂഹതയുണ്ടെന്ന സിപിഐഎം ജില്ലാ സെക്രട്ടറിയുടെ ആരോപണത്തിന്, അവ പോലീസ് അന്വേഷിക്കട്ടെയെന്നായിരുന്നു രാഹുലിന്റെ മറുപടി. തന്റെയടുക്കല്‍ എപ്പോഴും വസ്ത്രങ്ങള്‍ അടങ്ങിയ ബാഗ് ഉണ്ടാവാറുണ്ട്. ഫ്‌ലാറ്റില്‍ നിന്നല്ല വസ്ത്രങ്ങളുമായി കെപിഎം ഹോട്ടലിലേക്ക് വന്നത്. സംശയമുണ്ടെങ്കില്‍ ഫ്‌ലാറ്റിലെ സിസിടിവിയും പരിശോധിക്കാമെന്നും രാഹുല്‍ പറഞ്ഞു.
ഇത്രയുമധികം വസ്ത്രങ്ങള്‍ എന്തിനാണ് എന്ന സിപിഐഎം ചോദ്യത്തിന് ഏതെല്ലാം വസ്ത്രങ്ങള്‍ കൊണ്ടുപോകണം എന്നത് തന്റെ വ്യക്തിപരമായ കാര്യമാണെന്നും അതിനും സിപിഐഎം ജില്ലാ സെക്രട്ടറിയുടെ അനുമതി വാങ്ങണോയെന്നുമായിരുന്നു രാഹുലിന്റെ മറുചോദ്യം. കുറ്റകൃത്യം നടന്നിട്ടുണ്ടെങ്കില്‍ പോലീസ് അന്വേഷിക്കട്ടെ. ഏത് പോലീസ് അന്വേഷണവുമായും താന്‍ സഹകരിക്കും. തന്റെ ട്രോളി ബാഗില്‍ എത്ര വസ്ത്രം കൊണ്ടു നടക്കണമെന്ന് പറയാന്‍ സിപിഐഎം ജില്ലാ സെക്രട്ടറി ആരാണെന്നും, എല്ലാ കാര്യവും അദ്ദേഹത്തെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ലെന്നും രാഹുല്‍ പ്രതികരിച്ചു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..