നവീന്‍ ബാബുവിന്റേത് ആത്മഹത്യയല്ല, ദിവ്യക്ക് പിന്നില്‍ ആളുണ്ട്: മലയാലപ്പുഴ മോഹനന്‍
പത്തനംതിട്ട: എ.ഡി.എം നവീന്‍ ബാബുവിന്റേത് ആത്മഹത്യയല്ല എന്ന് പത്തനംതിട്ടയിലെ സി.ഐ.ടി.യു നേതാവ് മലയാലപ്പുഴ മോഹനന്‍. ‘പി.പി ദിവ്യക്ക് പിന്നില്‍ മറ്റാരൊക്കെയോ ഉണ്ട്. കൂടാതെ പി.പി ദിവ്യക്കെതിരെ നടപടിയെടുത്തതിന് സംഘടനാപരമായി അറിയിപ്പ് കിട്ടിയിട്ടില്ല. എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന എന്റെ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നു. മരണവുമായി ബന്ധപ്പെട്ട് ആഴത്തിലുള്ള പരിശോധന വന്നിട്ടില്ല. അന്വേഷണം തൃപ്തികരമല്ല. അതിനാല്‍ ആഴത്തിലുള്ള പരിശോധന വേണം. എന്ത് പറഞ്ഞാലും ഈ അഭിപ്രായം മാറ്റിപ്പറയില്ല. ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്, പാര്‍ട്ടി അഭിപ്രായമല്ല’ എന്നും മോഹനന്‍ പറഞ്ഞു.
Also Read; സുരേഷ് ഗോപിക്ക് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ; ജി 7 ഉച്ചക്കോടിയിലെ പ്രതിനിധിയാക്കി പ്രധാനമന്ത്രി
നേരത്തെ കണ്ണൂര്‍ കലക്ടര്‍ക്കെതിരെയും മോഹനന്‍ രംഗത്തുവന്നിരുന്നു. കണ്ണൂര്‍ കലക്ടര്‍ക്ക് പിന്നില്‍ മറ്റാരോ ഉണ്ടെന്നും അതാണ് പോലീസിന് നല്‍കിയ മൊഴിയില്‍ നിന്ന് മനസിലാകുന്നതെന്നുമായിരുന്നു ആരോപണം.





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































