November 21, 2024
#kerala #Top Four

വൃശ്ചിക പുലരിയില്‍ അയ്യപ്പനെ കാണാന്‍ വന്‍ ഭക്തജന തിരക്ക് ; പമ്പയിലും സന്നിധാനത്തും കൂടുതല്‍ പോലീസുകാരെ വിന്യസിപ്പിച്ചു

പത്തനംതിട്ട: ഇന്ന് വൃശ്ചികം ഒന്ന്. വൃശ്ചിക പുലരിയില്‍ അയ്യപ്പനെ കാണാന്‍ സന്നിധാനത്ത് ഭക്തജന തിരക്ക്. തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില്‍ പുതുതായി ചുമതലയേറ്റ മേല്‍ ശാന്തി അരുണ്‍ നമ്പൂതിരി പുലര്‍ച്ചെ മൂന്നുമണിക്ക് നട തുറന്നു. ഇന്ന് 70,000 പേരാണ് അയ്യനെ കാണാന്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തിരിക്കുന്നത്. മൂന്നു മണിക്ക് തുറന്ന നട ഉച്ചയ്ക്ക് ഒരു മണിത്ത് അടയ്ക്കും. തുടര്‍ന്ന് വൈകുന്നേരം മൂന്നു മണിക്ക് വീണ്ടും തുറക്കും. ശേഷം ഹരിവരാസനം പാടി രാത്രി 11 മണിക്ക് അടയ്ക്കും.

Also Read ; ഉത്തർപ്രദേശിൽ ആശുപത്രിയില്‍ തീപിടുത്തം ; 10 നവജാത ശിശുക്കള്‍ മരിച്ചു, 16 പേരുടെ നില ഗുരുതരം

വൃശ്ചികമാസം ആയതുകൊണ്ടുതന്നെ അയ്യപ്പനെ കാണാന്‍ എത്തുന്ന ഭക്തരുടെ എണ്ണവും വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ പമ്പയിലും സന്നിധാനത്തും കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിപ്പിച്ചിട്ടുണ്ട്. സന്നിധാനത്ത് തങ്ങുന്ന ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ രാവിലെ 8.30 ന് ഉദ്യോഗസ്ഥ അവലോകന യോഗം വിളിച്ചിരുന്നു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *