ബിജെപി എന്തോ സംഭവമാണെന്ന് വരുത്തി തീര്‍ക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത് :മന്ത്രി മുഹമ്മദ് റിയാസ്
കൊച്ചി: ബിജെപി എന്തോ സംഭവമാണെന്ന് വരുത്തി തീര്‍ക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. പാലക്കാട്ടെ മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണെന്നും മന്ത്രി പറഞ്ഞു.
Also Read ; ബലാത്സംഗ കേസ് ; നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം
‘ഇതുവരെ നടത്തിയ വര്‍ഗീയ പ്രസംഗങ്ങളെ സന്ദീപ് വാര്യര്‍ തള്ളിപ്പറയും എന്നാണ് കരുതിയത്. എന്നാല്‍ ഇടതുപക്ഷത്തിനെതിരെ ആഞ്ഞടിക്കുകയാണ് സന്ദീപ് ചെയ്യുന്നത്. ഇതുവരെ ബിജെപിയില്‍ ഇരുന്ന് ഇടതുപക്ഷത്തിനെതിരെ സംസാരിച്ചു. ഇപ്പോള്‍ കോണ്‍ഗ്രസില്‍ ഇരുന്ന് ഇടതുപക്ഷത്തിനെതിരെ സംസാരിക്കുന്നു’, റിയാസ് പറഞ്ഞു.
സന്ദീപ് ആര്‍എസ്എസ് രാഷ്ട്രീയം ബിജെപിയിലൂടെ മാത്രമല്ല പറയാന്‍ ശ്രമിക്കുന്നതെന്നും, അതിന് കോണ്‍ഗ്രസിനേയും ലീഗിനെയും ഉപയോഗിക്കുകയാണെന്നും റിയാസ് ആരോപിച്ചു.അതേസമയം സീപ്ലെയിന്‍ പദ്ധതിയില്‍ സര്‍ക്കാര്‍ ആശങ്ക പരിഹരിച്ച് പദ്ധതി നടപ്പാക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. നിരവധി കമ്പനികള്‍ സീപ്ലെയിന്‍ പദ്ധതിയില്‍ താല്പര്യം പ്രകടിപ്പിക്കുന്നുണ്ട്. മത്സ്യത്തൊഴിലാളികളുടെ ആശങ്ക സ്വാഭാവികമാണ്. ഡാമുകള്‍ കേന്ദ്രീകരിച്ച് പദ്ധതി നടപ്പാക്കാനാണ് ആലോചന, മത്സ്യബന്ധനത്തെ ഇത് തടസപ്പെടുത്തില്ലെന്നും റിയാസ് പറഞ്ഞു. ഇതോടൊപ്പം മുനമ്പത്ത് നിന്ന് ആരെയും ആരും കുടിയൊഴിപ്പിക്കില്ല എന്നും വര്‍ഗീയ ധ്രുവീകരണത്തിന് പലരും ശ്രമിക്കുന്നുണ്ടെന്നും റിയാസ് കൂട്ടിചേര്‍ത്തു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..