February 1, 2026
#kerala #Top Four

എല്‍ഡിഎഫിന്റെ പരസ്യം ബിജെപിയെ ജയിപ്പിക്കാന്‍, ജനങ്ങളെ ചേരിതിരിക്കാനുള്ള ശ്രമമാണിത് : പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: സന്ദീപിനെതിരെ സിറാജ്, സുപ്രഭാതം തുടങ്ങീ പത്രങ്ങളില്‍ എല്‍ഡിഎഫ് നല്‍കിയ പരസ്യത്തില്‍ രൂക്ഷ വിമര്‍ശനവുമായി പി കെ കുഞ്ഞാലിക്കുട്ടി. എല്‍ഡിഎഫിന്റെ ഈ പ്രവര്‍ത്തനം ജനങ്ങളെ ചേരി തിരിക്കാനുള്ള ശ്രമമാണെന്നും തെരഞ്ഞെടുപ്പ് ഉദ്ദേശിച്ച് ചെയ്യുന്ന കാര്യമാണിതെന്നും കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു.

Also Read ; സന്ദീപ് വാര്യരെ ‘ക്രിസ്റ്റല്‍ ക്ലിയര്‍’ എന്ന് വിശേഷിപ്പിച്ചിട്ടില്ല, സരിനുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള മറുപടിയെന്ന് എ കെ ബാലന്‍

അതേസമയം ഈ പരസ്യം ബിജെപിയെ ജയിപ്പിക്കാനുള്ളതാണെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. ന്യുനപക്ഷ വോട്ടുകള്‍ വിഭജിക്കാനാണ് ഇത്തരം പരസ്യങ്ങള്‍ നല്‍കുന്നത്. ബിജെപിയില്‍ നിന്ന് സന്ദീപ് വാര്യര്‍ പോയതിന് ഇടതുപക്ഷം എന്തിനാണ് ഇത്ര കരയുന്നതെന്നും തൃശ്ശൂരില്‍ പൂരം കലക്കിയ പോലെ പാലക്കാടും കലക്കാന്‍ നോക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പത്രപരസ്യവുമായി സമസ്തയ്ക്ക് ബന്ധമില്ലെന്ന് സമസ്ത നേതൃത്വം അറിയിച്ചതാണെന്നും പരസ്യം കൊടുത്തവര്‍ക്ക് അത് വേണ്ടില്ല എന്ന് ആയിട്ടുണ്ടാവുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം മുഖ്യമന്ത്രിയുടെ സാദിഖലി തങ്ങള്‍ വിമര്‍ശനത്തിനെതിരെയും കുഞ്ഞാലികുട്ടി രംഗത്തുവന്നു. സാദിഖലി തങ്ങള്‍ സമാധാനത്തിനും മതസൗഹാര്‍ദ്ദത്തിനും ശ്രമിക്കുന്ന വ്യക്തിയാണ്. മുനമ്പം വിഷയം പരിഹരിക്കുന്ന നായകനാണ് സാദിഖലി ശിഹാബ് തങ്ങള്‍. ഈ വിഷയത്തില്‍ സാദിഖലി തങ്ങളുടെ ഇടപെടല്‍ ചര്‍ച്ചയാവാതെയിരിക്കാനാണ് മുഖ്യമന്ത്രി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത്. വിഷയത്തില്‍ ഇടപെട്ടുകൊണ്ട് തങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാകാന്‍ പോകുകയാണെന്നും സര്‍ക്കാര്‍ ആകെ പരാജയപ്പെട്ടുവെന്നും കുഞ്ഞാലികുട്ടി കുറ്റപ്പെടുത്തി. മുനമ്പം വിഷയത്തില്‍ തുടര്‍ച്ചയായുള്ള ഇടപെടലുകള്‍ ലീഗിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും മുനമ്പം വിഷയം സര്‍ക്കാര്‍ നീട്ടികൊണ്ടു പോയി വഷളാക്കാതെയിരുന്നാല്‍ മതിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം, പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. താന്‍ പറഞ്ഞത് മുസ്ലിം ലീഗ് പ്രസിഡന്റിനെ കുറിച്ചാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടി നേതാവ് സ്വീകരിക്കേണ്ട നിലപാടല്ല സാദിഖലി തങ്ങള്‍ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *