ആത്മകഥ വിവാദം: താന്‍ ആരെയും കരാര്‍ ഏല്‍പ്പിച്ചിട്ടില്ല,ഗൂഢാലോചനയുണ്ട്: ഇപി ജയരാജന്‍
തിരുവനന്തപുരം: ആത്മകഥ വിവാദത്തില്‍ പ്രതികരണവുമായി സിപിഎം നേതാവ് ഇപി ജയരാജന്‍. ‘താനൊരു കരാറും ആരേയും ഏല്‍പ്പിച്ചിട്ടില്ല. ഒരു കോപ്പിയും ആര്‍ക്കും നല്‍കിയിട്ടില്ല. സാധാരണ പ്രസാധകന്‍മാര്‍ പാലിക്കേണ്ട ഒരുപാട് നടപടിക്രമങ്ങളുണ്ട്. ഇതിലൊരു നടപടിയും ഡിസി ബുക്‌സ് സ്വീകരിച്ചിട്ടില്ല. പുസ്തകത്തിന്റെ പ്രകാശനം ഡിസിയുടെ ഫേസ്ബുക്കില്‍ വന്നത് പോലും ഞാനറിയാതെയാണ്. ഇതില്‍ ഗൂഢാലോചനയുണ്ടെന്നും’ ഇപി ജയരാജന്‍ പറഞ്ഞു.
Also Read; ശബരിമലയിലെത്തുന്ന ഭക്തരെ കൊടിമരച്ചുവട്ടിലൂടെ നേരെ ദര്‍ശനത്തിന് കയറ്റുന്നത് പരിഗണനയില്‍
‘ഇത് ബോധപൂര്‍വ്വമായ നടപടിയാണ്. പുസ്തകത്തിന്റെ കോപ്പി വാട്‌സ്ആപ്പിലുള്‍പ്പെടെ പിഡിഎഫ് ഫോര്‍മാറ്റിലാണ് അവര്‍ നല്‍കിയത്. സാധാരണ രീതിയില്‍ പ്രസാധകര്‍ ചെയ്യാന്‍ പാടില്ലാത്തതാണ് അത്. തികച്ചും ആസൂത്രിതമാണിത്. തെരഞ്ഞെടുപ്പ് ദിവസങ്ങളില്‍ രാവിലെ തന്നെയാണ് വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചത്. ആദ്യമായി വാര്‍ത്ത വരുന്നത് ടൈംസ് ഓഫ് ഇന്ത്യയിലാണ്. ടൈംസ് ഓഫ് ഇന്ത്യയില്‍ സാധാരണ ഗതിയില്‍ ഇത്തരമൊരു വാര്‍ത്ത ലളിതമായി വരുമോ. അതില്‍ ആസൂത്രണമുണ്ട്. ഇവര്‍ എന്ത് അടിസ്ഥാനത്തിലാണ് വാര്‍ത്ത നല്‍കിയത്. ഒരു അടിസ്ഥാനവുമില്ലാത്ത വാര്‍ത്ത പ്രചരിപ്പിച്ചുവെന്നും’ ഇപി ജയരാജന്‍ പറഞ്ഞു.
അതേസമയം, ഇപി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ സര്‍ക്കാര്‍ തുടരന്വേഷണം പ്രഖ്യാപിച്ചേക്കും. കോട്ടയം ജില്ലാ പൊലീസ് മേധാവി ഡിജിപിയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും നടപടി.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 



















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































