‘ഗോവിന്ദച്ചാമിക്ക് പകരം അമീറുള്‍ ഇസ്ലാം’; കരുനാഗപ്പള്ളി സിപിഎമ്മില്‍ നേതൃത്വത്തിനെതിരെ പരസ്യ പ്രതിഷേധം
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയില്‍ സിപിഎമ്മിനുള്ളിലെ വിഭാഗീയതയെ തുടര്‍ന്ന് ലോക്കല്‍ സമ്മേളനങ്ങള്‍ അലങ്കോലപ്പെട്ടതില്‍ സിപിഎം ജില്ലാ നേതൃത്വത്തിന് കടുത്ത അതൃപ്തി.വിഭാഗീയ പ്രശ്‌നങ്ങള്‍ കയ്യാങ്കളിയിലേക്ക് നീളുന്നത് പാര്‍ട്ടിക്ക് അവതിപ്പുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. എന്നാല്‍ തിടുക്കപ്പെട്ടുള്ള നടപടി ഒഴിവാക്കി പരാതികള്‍ സംസ്ഥാന സമ്മേളനത്തിനു ശേഷം പരിശോധിക്കാനാണ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. അതിനിടെ സേവ് സിപിഎം എന്ന പേരില്‍ കരുനാഗപ്പള്ളിയില്‍ നേതാക്കള്‍ക്കെതിരെ പരസ്യ പ്രതിഷേധവുമായി ഒരുവിഭാഗം പാര്‍ട്ടി അംഗങ്ങള്‍ രംഗത്തെത്തി.
Also Read ; കൊടകര കുഴല്‍പ്പണ കേസ് ; തുടരന്വേഷണത്തിന് അനുമതി, 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണം
ഇന്നലെ കുലശേഖരപുരം നോര്‍ത്ത് ലോക്കല്‍ സമ്മേളനവും ആലപ്പാട് നോര്‍ത്ത് സമ്മേളനവും തര്‍ക്കത്തെ തുടര്‍ന്ന് അലങ്കോലപ്പെട്ടു. ലോക്കല്‍ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നതോടെയായിരുന്നു തര്‍ക്കം. സമ്മേളനത്തില്‍ പങ്കെടുത്ത സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.രാജഗോപാല്‍, കെ. സോമപ്രസാദ് എന്നിവര്‍ക്കെതിരെയും ഒരു വിഭാഗം മുദ്രാവാക്യം ഉയര്‍ത്തിയിരുന്നു. ലോക്കല്‍ സമ്മേളനങ്ങളിലെ പോര്‍വിളി പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍, ഇതില്‍ നേതൃത്വം അതൃപ്തിയിലാണ്.
എന്നാല്‍ സമ്മേളനങ്ങളില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ ഉടന്‍ നടപടിയുണ്ടാകില്ല. പരാതികള്‍ സംസ്ഥാന സമ്മേളനത്തിനു ശേഷം പരിശോധിക്കും. അതിനിടെ, സേവ് സിപിഎം എന്ന പേരില്‍ കരുനാഗപ്പള്ളിയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. പ്രാദേശിക സിപിഎം നേതാക്കള്‍ക്കും, തെരഞ്ഞെടുക്കപ്പെട്ട ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാര്‍ക്കും എതിരെയാണ് പോസ്റ്ററുകള്‍. ജില്ലാ കമ്മിറ്റി അംഗം പി.ആര്‍. വസന്തനെതിരെയും ആരോപണങ്ങള്‍ ഉണ്ട്. പ്രതിഷേധങ്ങള്‍ക്കിടയിലും മുഴുവന്‍ ലോക്കല്‍ സമ്മേളനങ്ങളും പൂര്‍ത്തിയാക്കി. ഡിസംബര്‍ രണ്ടിന് കരുനാഗപ്പള്ളി ഏരിയ സമ്മേളനം തുടങ്ങും. വിഭാഗീയതയും പ്രതിഷേധങ്ങളും ഏരിയ സമ്മേളനത്തിലേക്കും വ്യപിക്കാനാണ് സാധ്യത.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..